നാടാകെ കൈകോർത്തു നിഷിതജീവിതത്തിലേക്ക് തിരിച്ചു വരുന്നു
നാടാകെ കൈകോർത്തു
നിഷിതജീവിതത്തിലേക്ക് തിരിച്ചു വരുന്നു
കാഞ്ഞങ്ങാട്:-പ്രസവ ചികിത്സൽഗുരുതരാവസ്ഥയിലായ അതിയാമ്പൂരിലെ നിഷിതക്ക് തുണയായി നാടാകെകൈകോർത്തു.
പ്രദേശത്തെ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽഏരിയ കമ്മിറ്റി അംഗം എം രാഘവൻ ചെയർമാനായുംബ്രാഞ്ച് സെക്രട്ടറി കെ.വി പ്രജീഷ്കൺവീനറായും ഉള്ള കമ്മിറ്റിയാണ് സഹായ പ്രവർത്തനം നടത്തുന്നത്.
പാർട്ടിപ്രവർത്തകർ,പ്രവാസി കൂട്ടായ്മകൾ,ക്ലബ്ബ് പ്രവർത്തകർ,കുടുംബശ്രീ അംഗങ്ങൾഎന്നിവർ കൈകോർത്താണ് പ്രവർത്തനം നടത്തുന്നത്.
സഹായ കമ്മിറ്റി രൂപീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെരണ്ട് ലക്ഷം രൂപ കുടുംബത്തിന് നൽകുന്നതിന്കമ്മിറ്റിക്ക് സാധിച്ചിരുന്നു.
തുടർ പ്രവർത്തനങ്ങളുടെ ഭാഗമായിവീണ്ടും രണ്ട് ലക്ഷം രൂപ കൂടി നല്കുകയാണ്സഹായ കമ്മിറ്റി.
അതിയാമ്പൂർവായനശാലയിൽ വച്ച് നടന്നചടങ്ങിൽവച്ച്സിപിഎം ജില്ലാ കമ്മിറ്റി അംഗവുംസഹായ കമ്മിറ്റി രക്ഷാധികാരിയുമായ പി. അപ്പുക്കുട്ടൻതുക കുടുംബത്തിന് കൈമാറി.
സഹായ കമ്മിറ്റി ചെയർമാൻഎം രാഘവൻ അധ്യക്ഷനായി.ലോക്കൽ സെക്രട്ടറിസേതു കുന്നുമ്മൽ,
എകെ ആൽബർട്ട്,ബ്രാഞ്ച് സെക്രട്ടറി കെ.വി. പ്രജീഷ്എന്നിവർ സംസാരിച്ചു.
നിഷിത ചികിൽസ സഹയ കമ്മിറ്റി സ്വരൂപിച്ച തുക സഹായ കമ്മിറ്റി ചെയർമാൻ എം.രാഘവൻ
സി പി എം ജില്ല കമ്മിറ്റി അംഗം പി. അപ്പുക്കുട്ടന് കൈമാറുന്നു.
നിഷിത സഹായ കമ്മിറ്റി സ്വരൂപിച്ച തുക സി.പി.എം. ജീല്ല കമ്മിറ്റി അംഗം കുടുംബത്തിന് കൈമാറുന്നു