മാതൃകയാക്കാംബല്ലാ ഈസ്റ്റിലെ കാർഷികപഠനവും തനതിടത്തെ വർണ്ണ കാഴ്ച്ചകളും

മാതൃകയാക്കാംബല്ലാ ഈസ്റ്റിലെ കാർഷികപഠനവും തനതിടത്തെ വർണ്ണ കാഴ്ച്ചകളും

കാഞ്ഞങ്ങാട്:-ബല്ല ഈസ്റ്റ് ഗവ: ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം2021-22 പ്രവർത്തന പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ തനതിടം വർണാഭമാക്കി ചെടികളും പൂക്കളും ഒപ്പം ബഷീറിന്റെയും ഒ.വിയുടെയും രചനകളുടെ വർണ്ണക്കൂട്ടുകളും. ചിത്രകാരനായ വിനോദ് അമ്പലത്തറയുടെ നേതൃത്വത്തിൽ ചിത്ര കലയിൽ പ്രവീണ്യരായ വളണ്ടിയർമാരും ചേർന്നപ്പോൾ തനതിടത്തിൽ വിരിഞ്ഞത് ബഷീറിന്റെ പാത്തുമ്മയുടെ ആടും ഒ.വി വിജയൻ ഖസാക്കിന്റെ ഇതിഹാസവും. ‘ഭരണഘടനയുടെ ആമുഖം’ എഴുതി പ്രദർശിപ്പിച്ച ബോർഡ് വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കൾക്കും ഭരണഘടനാ വിജ്ഞാനം പ്രദാനം ചെയ്യുന്നു. കോവിഡ് കാലത്ത് സന്നദ്ധരും സക്രിയരുമായ വളണ്ടിയർമാർ നട്ടുവളർത്തി പരിപാലിച്ചുവരുന്ന നേന്ത്ര വാഴകൾ കുലച്ചു നിൽക്കുന്നു ;പച്ചക്കറി വിളകൾ ഉൾപ്പെടെയുള്ള കാർഷിക വിളകൾ സ്കൂൾ ക്യാമ്പസിനെ ഹരിതാഭമാക്കുന്നു. കോവിഡ് കാല ഓൺലൈൻ പഠനത്തിന്റെ വിരസതയിൽ വളണ്ടിയർമാർ കൃത്യമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തയ്യാറാക്കിയ ‘ഹരിതകാന്തി’ പച്ചക്കറി തോട്ടവും നേന്ത്ര വാഴതോട്ടവും കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ പകരുന്നത് തന്നെയാണ്.സന്നദ്ധ പ്രവർത്തനം നടത്തുന്ന വളണ്ടിയർമാർക്ക് പിന്തുണയായി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുധാകരൻ നടയിൽ, പ്രിൻസിപ്പാൾ സി.വി അരവിന്ദാക്ഷൻ അവർകളും മറ്റ് എല്ലാ അധ്യാപകരും പിടിഎ അംഗങ്ങളും ഉണ്ട്. സ്കൂൾ പ്രവർത്തനം പൂർണതോതിൽ ആക്കുന്ന വരും ദിവസങ്ങളിൽ ഇവയുടെ പരിപാലനവും സംരക്ഷണവും വളണ്ടിയർമാരുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൗമാര വിദ്യാർത്ഥികളുടെ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ വളണ്ടിയർമാർ മാതൃകാപരമായ പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തി വരുന്നത്



Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close