കാഞ്ഞങ്ങാട് സൗത്ത് തളാപ്പൻ വലിയവീട് തറവാട് പുനഃപ്രതിഷ്ഠാ ചടങ്ങ് നടന്നു, കളിയാട്ടമഹോത്സവം ചൊവ്വാഴ്ച സമാപിക്കും.
കാഞ്ഞങ്ങാട് സൗത്ത് തളാപ്പൻ വലിയവീട് തറവാട് പുനഃപ്രതിഷ്ഠാ ചടങ്ങ് നടന്നു, കളിയാട്ടമഹോത്സവം
ചൊവ്വാഴ്ച സമാപിക്കും.
കാഞ്ഞങ്ങാട്: നാഷണൽ ഹൈവേ വികസന ഭാഗമായി, പുതുതായി പണികഴിപ്പിച്ച കാഞ്ഞങ്ങാട് സൗത്ത് തളാപ്പൻ വലിയവീട് തറവാട് പുനഃപ്രതിഷ്ഠാ ബ്രഹ്മകലശം നടന്നു. മേക്കാട്ടില്ലത്ത് പത്മനാഭ പട്ടേരി യുടെ കാർമികത്വത്തിലാണ് പ്രതിഷ്ഠ ചടങ്ങുകൾ നടന്നത്.പുന പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ കളിയാട്ടം ചൊവ്വാഴ്ച സമാപിക്കും. തിങ്കളാഴ്ച വൈകീട്ട് മാതൃസമിതിയുടെ വിവിധ കലാപരിപാടികളും, രാത്രി തെയ്യം കൂടലും വിവിധ തെയ്യങ്ങളുടെ പുറപ്പാടും നടന്നു. ചൊവ്വാഴ്ച രാവിലെ മുതൽ ധർമ്മദൈവം വെള്ളാട്ട് ഭഗവതി ഉൾപ്പെടെയുള്ള വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും വൈകുന്നേരം വിളക്കിലരിയോടുകൂടി സമാപനം.
Live Cricket
Live Share Market