പ്രത്യാശ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള യൂണിഫോം വിതരണം ചെയ്തു
പ്രത്യാശ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള
യൂണിഫോം
വിതരണം ചെയ്തു
നീലേശ്വരം : നീലേശ്വരം നഗരസഭയുടെ കീഴിലുള്ള പ്രത്യാശ ബഡ്സ് സ്കൂൾ വിദ്യാർഥികൾക്ക് യൂണിഫോം വിതരണം ചെയ്തു. നീലേശ്വരം സർവീസ് സഹകരണ ബാങ്കാണ് വിദ്യാർഥികൾക്കായുള്ള യൂണിഫോമുകൾ വിതരണം ചെയ്തത്. ചെയർ പേഴ്സൺ ബാങ്ക് പ്രസിഡന്റ് എം.രാധാകൃഷ്ണൻ നായരിൽ നിന്ന് ചെയർ പേഴ്സൺ ടി.വി.ശാന്ത യൂണിഫോം ഏറ്റുവാങ്ങി.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. സുഭാഷ് സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷനായി.
ബാങ്ക് പ്രസിഡണ്ട് എം.രാധാകൃഷ്ണൻ നായർ, സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ , കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി. എം.സന്ധ്യ, ബാങ്ക് ഡയറക്ടർമാരായ എം.കെ .സതീശൻ, പി.സി.ഇക്ബാൽ, അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ. രാകേഷ് സ്കൂൾ പിടിഎ പ്രസിഡന്റ് കുമാരൻ എന്നിവർ സംസാരിച്ചു. ജലജ ടീച്ചർ നന്ദി പറഞ്ഞു. 40 കുട്ടികൾക്കുള്ള യൂണിഫോമുകളാണ് വിതരണം ചെയ്തത്.