സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് കേരളബാങ്ക്,. അജാനൂർ പഞ്ചായത്ത് സി.ഡി.എസ്. ഭാരവാഹികൾക്ക് സ്വീകരണം നൽകി.
സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് കേരളബാങ്ക്,. അജാനൂർ പഞ്ചായത്ത് സി.ഡി.എസ്. ഭാരവാഹികൾക്ക് സ്വീകരണം നൽകി.
വെള്ളിക്കോത്ത് : സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ കേരള ബാങ്കിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനു വേണ്ടിയാണ് കേരള ബാങ്ക് മഡിയൻ ശാഖയുടെ നേതൃത്വത്തിൽ അജാനൂർ പഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് ഭാരവാഹികൾക്ക് അനുമോദനം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി അജാനൂർ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ പേഴ്സൺ രത്നകുമാരി വൈസ് ചെയർപേഴ്സൺ ബിന്ദു ബാബു എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.
അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ പരിപാടി ഉദ്ഘാടനം ചെയ്ത് ഉപഹാരസമർപ്പണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. മീന, കെ.കൃഷ്ണൻ മാസ്റ്റർ ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി.പുഷ്പ, എന്നിവർ സംസാരിച്ചു.കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ ടി.രാജൻ കേരളബാങ്ക് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. രത്നകുമാരി,ബിന്ദു ബാബു എന്നിവർ അനുമോദനത്തിന് നന്ദി അറിയിച്ചുകൊണ്ട് മറുപടി പ്രസംഗം നടത്തി കേരള ബാങ്ക് മഡിയൻ ശാഖ മാനേജർ ടി.രവി സ്വാഗതവും പി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു