സി.ജാനകിക്കുട്ടി അനുസ്മരണം നടന്നു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
സി.ജാനകിക്കുട്ടി അനുസ്മരണം നടന്നു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
കാഞ്ഞങ്ങാട്: അകാലത്തിൽ മരണമടഞ്ഞ, ജനാധിപത്യ മഹിള അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ സി.ജാനകിക്കുട്ടി അനുസ്മരണം കുന്നുമ്മൽ എൻഎസ്എസ് ഹാളിൽ വച്ച് നടന്നു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറി എൻ. സുകന്യ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് പി. സി. സുബൈദ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. സുമതി, സംസ്ഥാന കമ്മിറ്റി അംഗം പി.ബേബി, സംസ്ഥാന ട്രഷറർ ഇ.പത്മാവതി, എം. ലക്ഷ്മി, കെ. വി. സുജാത, ദേവി രവീന്ദ്രൻ, പി. ശ്യാമള, വി.വി. പ്രസന്നകുമാരി, സുനു ഗംഗാധരൻ എന്നിവർ സംസാരിച്ചു.