അതിജീവനം പരിപാടിയുടെ ഭാഗമായി ആലന്തട്ട എ. യു. പി സ്കൂളിൽ ഒരുക്കിയ ജൈവ പച്ചക്കറി കൃഷിയിൽ കോളിഫ്ലവറിലെ വിളവെടുപ്പ് കൃഷി ഓഫീസർ രേഷ്മ.കെ.പി. നിർവ്വഹിച്ചു
കോളിഫ്ലവർ വിളവെടുത്തു
ആലന്തട്ട :
അതിജീവനം പരിപാടിയുടെ ഭാഗമായി ആലന്തട്ട എ. യു. പി സ്കൂളിൽ ഒരുക്കിയ ജൈവ പച്ചക്കറി കൃഷിയിൽ കോളിഫ്ലവറിലെ വിളവെടുപ്പ് കൃഷി ഓഫീസർ രേഷ്മ.കെ.പി. നിർവ്വഹിച്ചു അസിസ്റ്റന്റ് കൃഷി ഓഫീസർ ബി.എൻ ജയപ്രകാശൻ . ആശംസകൾ നേർന്ന് സംസാരിച്ചു
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസിലേക്ക് മാറിയ കുട്ടികൾ മൊബൈൽ ഉപയോഗത്തിൽ നിന്നും പിന്മാറാതെ മുഴുവൻ സമയവും അതിൽ വ്യാപൃത മാകുന്ന സാഹചര്യത്തിലാണ് സ്കൂളിൽ പച്ചക്കറി കൃഷിയും, പൂന്തോട്ടവും ഒരുക്കിയത്. ഒഴിവ് സമയങ്ങൾ ക്രിയാത്മകവും ഉത്സാഹ പൂർണവും ആക്കുക എന്നതായിരുന്നു ലക്ഷ്യം.നവംബർ മാസത്തിൽ സ്കൂൾ തുറന്നപ്പോൾ മുതൽ ഇതിനെ വെള്ളമൊഴിച്ച് പരിപാലിച്ചിരുന്നത് കുട്ടികൾ തന്നെയാണ്. കൃഷി ഒരു സംസ്കാരമായി മാറുന്നതിനും വീട്ടുമുറ്റ പച്ചക്കറികൃഷി യോട് താല്പര്യം ജനിപ്പിക്കുന്നതിനും വേണ്ടി തുടങ്ങിയ പരിപാടി ഇന്ന് പല കുട്ടികളുടെയും വീടുകളിൽ ഇതിൻറെ ചെറിയ യൂണിറ്റായി തുടരുന്നുണ്ട് .കൂടാതെ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ വയലിലും ജൈവ പച്ചക്കറി കൃഷി നടത്തിവരുന്നു. പരിസരത്തെ കുട്ടികളും അവരുടെ രക്ഷിതാക്കളും ആണ് ഇതിനെ പരിപാലിക്കുന്നത്. യൂണിറ്റ് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ച് വിഷരഹിത പച്ചക്കറിയുടെ ഉൽപാദനവും ഉപയോഗവും വർദ്ധിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. സ്കൂൾ പി.ടി.എ.പൂർണ്ണ പിന്തുണ നൽകി വരുന്നു. പി.ടി.എ പ്രസിഡണ്ട് കെ മധു , മദർ പിടിഎ പ്രസിഡണ്ട് ടി. പ്രീത, ഹെഡ്മാസ്റ്റർ കെ.വി. വിനോദ്, സി.ടി. ജിതേഷ്,എം രത്നാകരൻ, എം രാജു ,ജഗദീശൻ , ശ്യാം കുമാർ ,ലക്ഷ്മി, ശ്രുതി, രമ്യ , സുമ്മയ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.