ഡിവൈഎഫ്ഐ തെക്കേ പള്ളം യൂണിറ്റ് പ്രവർത്തകർക്ക് കപ്പ കൃഷി വിളവെടുപ്പിൽ ലഭിച്ച ആദായം ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള മൊബൈൽഫോൺ ചാലഞ്ചിലേക്ക് നൽകാൻ തീരുമാനം.
ഡിവൈഎഫ്ഐ തെക്കേ പള്ളം യൂണിറ്റ് പ്രവർത്തകർക്ക് കപ്പ കൃഷി വിളവെടുപ്പിൽ ലഭിച്ച ആദായം ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള മൊബൈൽഫോൺ ചാലഞ്ചിലേക്ക് നൽകാൻ തീരുമാനം.
രാവണേശ്വരം: അതിജീവന പാതയിലു ള്ള കേരളത്തിന് നിരവധി സന്നദ്ധ, സേവന പ്രവർത്തനങ്ങളിലൂടെ മാതൃകയാവുകയാണ് യുവസമൂഹം. അത്തരത്തിലുള്ള ഒരു പ്രവർത്തനമാണ് കാസർകോട് ജില്ലയിലെ രാവണേശ്വരത്തെ ഡി.വൈ.എഫ്.ഐ തെക്കേ പള്ളം യൂണിറ്റ് പ്രവർത്തകരുടെത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രവർത്തകർ സെക്രട്ടറി രാഹുൽ രാജിന്റെയും പ്രസിഡണ്ട് വി. സൗമി നിയുടെയും നേതൃത്വത്തിൽ തെക്കേപ്പള്ളത്തെ സെറ്റിൽമെന്റ് സ്കീം പ്രദേശത്ത് , കാഞ്ഞങ്ങാട്ടെ പൗരപ്രമുഖനും മുൻ എംഎൽ.എ.യും ആയിരുന്ന പരേതനായ അഡ്വക്കേറ്റ് കെ. പുരുഷോത്തമന്റെ ബന്ധുക്കൾ കൃഷി ചെയ്യാൻ സൗജന്യമായി വിട്ടു നൽകിയ ഒരേക്കർ സ്ഥലത്ത് കപ്പ കൃഷി ആരംഭിച്ചത്. ഒരു വർഷത്തിനപ്പുറം ഈ കൃഷിയിൽ നല്ല വിളവാണ് പ്രവർത്തകർക്ക് ലഭിച്ചിരിക്കുന്നത്. ഏകദേശം 6 കിന്റലില ധികം കപ്പ ലഭിക്കുമെന്നാണ് പ്രവർത്തകരുടെ വിശ്വാസം. ഇതിൽ നിന്നും കിട്ടുന്ന ആദായം ഉപയോഗിച്ച്,കോവിഡ് പ്രതിസന്ധി കാരണം പഠനപ്രവർത്തനങ്ങൾ ഓൺലൈൻ ആയതോടെ പഠനോപകരണമായ മൊബൈൽ ഫോൺ ഇല്ലാതെ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫോൺ വാങ്ങി നൽകി അവരെ സഹായിക്കാനാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ തീരുമാനം. ഇതിനായുള്ള കപ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട് നിർവഹിച്ചു. സാമൂഹ്യ പ്രവർത്തകൻ പുരുഷോത്തമൻ കപ്പ ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ തെക്കേ പള്ളം യൂണിറ്റ് പ്രസിഡണ്ട് പി.സൗമിനി അധ്യക്ഷത വഹിച്ചു. അതിജീവന പാതയിലുള്ള കേരളത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ഇത്തരം പ്രവർത്തനങ്ങൾ കരുത്തു നൽകുമെന്ന് പ്രിയേഷ് അഭിപ്രായപ്പെട്ടു. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ഈ കപ്പ കൃഷിക്ക് പ്രദേശത്തെ ബഹുജനങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ഇതിലൂടെയുള്ള ആദായം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നൽകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും സിപിഎം തെക്കേ പള്ളം ബ്രാഞ്ച് കമ്മിറ്റി അംഗം ശശി പറഞ്ഞു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം bപ്രജീഷ് കുന്നുപാറ, മേഖല സെക്രട്ടറി ഷനിൽ വേലാശ്വരം, സി.പി.എം ബ്രാഞ്ച് സെക്രട്ടറി ബി.മാധവൻ, എം.വി.രവീന്ദ്രൻ,എം.വി. രാഘവൻ, രമണി, ഉദയകുമാർ,വിമല ബാബു ,രാഹുൽ രാജ് എന്നിവർ സംസാരിച്ചു.
രാവണേശ്വരത്തെ ഡി. വൈ.എഫ്.ഐ തെക്കേപ്പള്ളം യൂണിറ്റ് കമ്മിറ്റിയുടെ കപ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട് നിർവഹിക്കുന്നു