കാരക്കുഴി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നു.

കാരക്കുഴി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നു.


വെള്ളിക്കോത്ത് : സി.പി.ഐ.എം കാരക്കുഴി ഒന്ന്,രണ്ട് ബ്രാഞ്ച് കമ്മിറ്റികൾക്കു വേണ്ടി നിർമ്മിക്കുന്ന പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം കാരക്കുഴിയിൽ നടന്നു ആധുനിക കാലത്ത് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നവീന സൗകര്യങ്ങളോടെയാണ് ഓഫീസിന്റെ നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി മെമ്പർ എം.പൊക്ലൻ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ മനോജ്കാരക്കുഴി അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ മൂലക്കണ്ടം പ്രഭാകരൻ, ദേവി രവീന്ദ്രൻ, ശിവജിവെള്ളിക്കോത്ത് എന്നിവരെ കൂടാതെ കെ. വി.ജയൻ, മനോജ് വാരിക്കാട്ട്,
ദാമോദരൻ ആലിങ്കാൽ, ടി.വി. പത്മിനി എന്നിവർ സംസാരിച്ചു. കെട്ടിട നിർമ്മാണ കമ്മിറ്റി കൺവീനർ വി.ഗിനീഷ് സ്വാഗതവും ജോയിന്റ് കൺവീനർ കെ. രാഹുൽ നന്ദിയും പറഞ്ഞു





Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close