
കൊടക്കാട് കേളപ്പജിമെമ്മോറിയൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽമധുരവനം പദ്ധതി ഉദ്ഘാടനം ചെയ്തു
കൊടക്കാട് കേളപ്പജിമെമ്മോറിയൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽമധുരവനം പദ്ധതി ഉദ്ഘാടനം ചെയ്തു
. കാസർകോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓരോ എസ്പിസി സ്കൂളുകളിലും എസ്പിസിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് വിതരണം ചെയ്യുന്ന ഫലവൃക്ഷത്തൈകൾ നട്ടു കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം നടന്നു.മധുര വനം പദ്ധതി വാർഡ് മെമ്പർ ശ്രീ കെ വി വിജയൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്റ്റ് ശ്രീമതി സി.വി. ശ്രീരേഖ അധ്യക്ഷം വഹിച്ചു. ചടങ്ങിൽ ചീമേനി എസ് എച്ച് ഒ . ശ്രീമതി അജിത എ , കൃഷി ഓഫീസർ ശ്രീമതി പ്രീത, പി.ടി.എ പ്രസിഡന്റ് ശ്രീ.എം.വി. മധുകുമാർ . വികസന സമിതി ചെയർമാൻ ശ്രീ ഗോപാലക്യഷ്ണൻ , പ്രിൻസിപ്പാൾ ശ്രീ അജിത് മാസ്റ്റർ, അസി: കൃഷി ഓഫീസർ ശ്രീമതി സോന, സ്റ്റാഫ് സിക്രട്ടറി ശ്രീ രാകേഷ് , സി.പി.ഒ. ശ്രീ രാജേഷ് എന്നിവർ സംസാരിച്ചു. എസ്.പി.സി, സി പി ഒ ശ്രീ ഗോപീകൃഷ്ണൻ സ്വാഗതവും എസ്.പി.സി, എ സി പി ഒ ശ്രീമതി സുജ നന്ദിയും പറഞ്ഞു . സ്കൂൾ സ്റ്റാഫ്, വിദ്യാർത്ഥികൾ പങ്കെടുത്തു.
/