കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സർട്ടിഫിക്കറ്റ് വിതരണം നടന്നു.
*കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സർട്ടിഫിക്കറ്റ് വിതരണം നടന്നു.
കാഞ്ഞങ്ങാട്:
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി അവളിടം യുവതി ക്ലബ്ബ്, യെസ് ക്ലബ്ബ്,മാരിവില്ല് ക്ലബ്ബ് സർക്കാർ അംഗീകാരത്തോട് കൂടിയുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി മുൻ ആരോഗ്യ മന്ത്രി പി. കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർ പി. സി. ഷിലാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ശ്രീലത,ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൽ റഹ്മാൻ മടിക്കൈ ശ്രീമതി ദീപ പേരൂർ,പഞ്ചായത്ത് നിതിൻ, അഭിജിത്ത് മടിക്കൈ, സുരേഷ് വയമ്പ്, സുരേഷ്. ബി എന്നിവർ സംസാരിച്ചു.ജില്ലാ കോർഡിനേറ്റർ എ. വി. ശിവപ്രസാദ് സ്വാഗതവും എ.അഭിജിത് നന്ദിയും പറഞ്ഞു.
Live Cricket
Live Share Market