ഇരിയ ഗവൺമെന്റ് ഹൈസ്കൂളിൽ ശുചിത്വ സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്നു.
ഇരിയ ഗവൺമെന്റ് ഹൈസ്കൂളിൽ ശുചിത്വ സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്നു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021 -22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പുല്ലൂർ- പെരിയ പഞ്ചായത്തിലെ ഇരിയ ഗവൺമെന്റ് ഹൈസ്കൂളിൽ നിർമ്മിച്ച ശുചിത്വ സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വീട് വിട്ടാൽ മറ്റൊരു വീടാണ് നമ്മുടെ വിദ്യാലയങ്ങൾ എന്നും വിദ്യാലയങ്ങളിലെ ശു ചിത്വ സമുച്ചയങ്ങൾ നമ്മുടെ വീടുകളിലേ തെ ന്ന തു പോലെ പരിപാലിക്കേണ്ടത് വിദ്യാർത്ഥികളുടെ കടമയാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീത അധ്യക്ഷത വഹിച്ചു. ടോയ്ലറ്റ് സമുച്ചയം മനോഹരമായി പണിത കോൺട്രാക്ടർ മുഹമ്മദ് വടക്കേക്കര ക്കുള്ള ആദരവും ഉപഹാര സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി.പുഷ്പ,സ്കൂൾ വികസന സമിതി ചെയർമാൻ എ. കുഞ്ഞിരാമൻ . എസ്. എം.സി.ചെയർമാൻ ടി.വി.സുഗുണൻ എന്നിവർ സംസാരിച്ചു പി.ടി.എ പ്രസിഡണ്ട് വി. വി.സുനിത സ്വാഗതവും പ്രധാനാധ്യാപിക ഷോളി എം. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ വച്ച്, കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇരിയ സ്കൂളിലെ ആര്യതീർത്ഥയുടെ ചികിത്സയ്ക്കായി പി.ടി.എ കമ്മിറ്റിയും നാട്ടുകാരും മറ്റും ചികിത്സ കമ്മിറ്റി രൂപീകരിച്ച് ചികിത്സയിൽ ബാക്കി വന്ന തുക ആര്യ തീർത്ഥയ്ക്ക് തുടർ ചികിത്സ ആവശ്യമായി വന്നതിനാൽ ആര്യതീർത്ഥ ക്കും മാതാവിനും കൈമാറി. ഇതിലൊരു ഭാഗം ആര്യതീർത്ഥ സ്കൂൾ പിടിഎ കമ്മിറ്റിയുടെ സഹായ നിധിയിലേക്കും ഇതേ സ്കൂളിലെ മറ്റൊരു കുട്ടിയുടെ ചികിത്സാ ചെലവിലേക്കും കൈമാറിയത് ചടങ്ങിന്റെ പ്രൗഡിക്ക് മാറ്റുകൂട്ടി.