യുദ്ധങ്ങൾ ഒഴിവാക്കാൻ ലോക രാജ്യങ്ങൾ മുൻ കൈയെടുക്കുക അതിയാമ്പൂർ ബാലസഭ കുട്ടികൾ
യുദ്ധങ്ങൾ ഒഴിവാക്കാൻ ലോക രാജ്യങ്ങൾ മുൻ കൈയെടുക്കുക അതിയാമ്പൂർ ബാലസഭ കുട്ടികൾ
കാഞ്ഞങ്ങാട് : യുദ്ധങ്ങൾ ഒഴിവാക്കി സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിനു മുഴുവൻ ലോക രാജ്യങ്ങളും ഇടപെടണമെന്നും കേരളത്തിന്റെ സമഗ്രപുരോഗതിക്കായുള്ള കെ റെയിൽ പദ്ധതിക്ക് മുഴുവൻ ആളുകളുടെയും പിൻതുണ ഉണ്ടാകണമെന്നും അന്തവിശ്വാസത്തിന്റെയേയും അനാചാരണത്തിന്റെയും പേരിൽ കുട്ടികൾക്കെതിരായ അക്രമണങ്ങൾ ഒഴിവാക്കണമെന്നും കാഞ്ഞങ്ങാട് നഗരസഭ നാലാം വാർഡ് അതിയാമ്പൂർ കുടുംബശ്രീ സി ഡി എസിനു കീഴിലുള്ള ബാലസഭ രൂപികരണ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ഉൽഘാടനം ചെയ്തു വികരുണാകരർ അദ്ധ്യക്ഷനായി.
കെ ഇന്ദിര, പി വൽസല, സുനിത രാജൻ എന്നിവർ സംസാരിച്ചു.
സി ഡി എസ് മെമ്പർ പുഷ്പലത സ്വാഗതം പറഞ്ഞു
പ്രവർത്തനത്തിന്റെ ഭാഗമായി അംഗങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു.ആദിത്യ മധു, ഹരി നന്ദൻ, നിവേദ് എസ് ചന്ത്എന്നിവരെ ലീഡർമാർയി തെരഞ്ഞെടുത്തു