ആചാരപ്പെരുമയോടെ പൂക്കാർ സംഘം തുളൂർ വനം ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു. പൂക്കൊട്ട തലയിലേന്തി ഇരുപത്തിയഞ്ചാം വർഷചുവടുവെപ്പ് മായി കേക്കൻ മധു
‘ആചാരപ്പെരുമയോടെ പൂക്കാർ സംഘം തുളൂർ വനം ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു.
പൂക്കൊട്ട തലയിലേന്തി ഇരുപത്തിയഞ്ചാം വർഷചുവടുവെപ്പ് മായി കേക്കൻ മധു
കാഞ്ഞങ്ങാട്: കിഴക്ക് കൂലോം എന്നറിയപ്പെടുന്ന മഞ്ഞടുക്കം തുളൂർ വനം ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിൽ വലിയ പ്രാധാന്യമുള്ള ഗോത്രസ്മൃതികളുണർത്തുന്ന പൂക്കാർ പോകൽ ഇന്നലെ ( 4-3 -2022) സന്ധ്യക്ക് ദീപാരാധനയ്ക്കു ശേഷം ഇളയടത്ത് കുതിര് കിഴക്കുംകര പുളളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് നിന്നും പുറപ്പെട്ടു
പച്ച ഓലകൊണ്ട് മെടഞ്ഞ് തയ്യാറാക്കിയ പൂക്കൊട്ടയിൽ ചെക്കി പൂവ് നിറച്ച് പ്രത്യേകമായി നിയോഗിക്കപ്പെടുന്ന വാല്യക്കാരൻ തലയിലേന്തി ആചാര സ്ഥാനീകരടങ്ങുന്ന സംഘം 60 കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചാണ് മഞ്ഞടുക്കം തുളൂർവനം ഭഗവതി ക്ഷേത്രത്തിലെത്തുന്നത്.
പൂക്കൊട്ട തലയിലേറ്റിയ കേക്കൻ മധുവിന് 25 വർഷം പൂർത്തിയാക്കിയ
ആത്മനിർവൃതിയിലാണിത്തവണ.
ഒരു നിയോഗം പോലെ തനിക്ക് ലഭിച്ച സൗഭാഗ്യത്തിൽ ദൈവത്തോട് നന്ദി പറയുകയാണ് . ഇനിയും ഇത് തുടരാൻ സാധിക്കട്ടെയെന്ന പ്രാർത്ഥന മാത്രമെ ഈ 25-ാം വർഷവും മധുവിനുള്ളൂ
പരമ്പരാഗത പാതയിലൂടെ കാവുകളിലെയും ക്ഷേത്രങ്ങളിലേയും ഉപചാരമേറ്റുവാങ്ങിയ സംഘം അർദ്ധരാത്രിയോടു കൂടി കള്ളാർ മീത്തൽ തറവാട്ടിലെത്തി വിശ്രമിച്ചു.
ഇന്ന് (5 – 3 -2012 ) യാത്ര തുടരുന്ന സംഘം
3 മണിയോടു കൂടി കാട്ടൂർ തറവാട്ടിലെത്തും.കാട്ടൂർ തറവാട്ടമ്മ വിളക്കും തളികയുമായി എതിരേൽക്കുന്ന പ്രത്യേക തകൂടി കിഴക്കുംകര ഇളയടത്ത് കുതിര് പൂക്കാർ സംഘത്തിനുണ്ട്. അവിടെ നിന്നും യാത്ര തുടരുന്ന സംഘം ഇന്ന് സന്ധ്യയോടു കൂടി തുളൂർ വനം ഭഗവതി ക്ഷേത്രത്തിലെത്തും.
കളിയാട്ട മഹോത്സവത്തിൻ്റെ ആറാം നാൾ രാത്രിയിൽ നടക്കുന്ന കുതിര് കാരുടെ കലശം എഴുന്നള്ളത്തിന് കലശതട്ട് അലങ്കരിക്കുന്നതിനും മറ്റു ആരാധനകൾക്കുമായി സംഘം കൊണ്ടുപോയ പൂക്കൾ ഉപയോഗിക്കും. കളിയാട്ട മഹോത്സവം സമാപിക്കുന്നതു വരെ തുളുർ വന ക്ഷേത്രത്തിൽ തങ്ങുന്ന സംഘം മാർച്ച് 10ന് കിഴക്കുംകര പുളളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് തിരികെയെത്തും