കിഴക്കേവീട് തറവാട് കുടുംബസംഗമം
*കിഴക്കേവീട് തറവാട് കുടുംബസംഗമം
————————————————-
*<<<<< 07/MAR/2022 >>>>>*
=============================
നീലേശ്വരത്തെ പ്രമുഖ ക്ഷേത്രങ്ങളിലെ വാദ്യ അടിയന്തരം നടത്തി വരുന്ന കിഴക്കേവീട് തറവാട് കുടുംബസംഗമം നടന്നു. മുതിര്‍ന്ന കാരണവര്‍ രാഘവമാരാര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വെച്ച്
നീലേശ്വരത്തെ പ്രമുഖ തറവാടുകളായ രാച്ച്യംവീട്, ചിറക്കാലവീട്, പുളീരവീട്, പുളിയാംവള്ളി വീട് എന്നിവടങ്ങളിലെ പ്രതിനിധികളെ ആദരിച്ചു. കിഴക്കേവീട് തറവാട്ടിലെ മുതിര്‍ന്ന തറവാട്ടംഗങ്ങളെയും വിശിഷ്ട വ്യക്തികളെയും ആദരിച്ചു. ഗോവിന്ദ മാരാര്‍ കോരച്ചംവയല്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ.വിനോദ് സ്വാഗതവും ശ്രീനിവാസന്‍ കാങ്കോല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് തറവാട്ടംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പുതിയ ഭാരവാഹികളായി ഗോവിന്ദ മാരാര്‍ (പ്രസിഡണ്ട്), കെ.വി രാജേന്ദ്രന്‍ ( വൈസ് പ്രസി), ശ്രീനിവാസന്‍ കാങ്കോല്‍ ( സെക്രട്ടറി), മുരളീധരന്‍ ചെട്ടിവളപ്പ് ( ജോ: സെക്രട്ടറി) വിനോദ് കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
=========================