ലെവൽ ക്രോസ് ഇല്ലാത്ത കേരളമാണ് സംസ്ഥാന സർക്കാർ ലക്ഷ്യം; പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്* *കാഞ്ഞങ്ങാട് കോട്ടച്ചേരി റെയിൽവെ മേൽപ്പാലം ഉദ്ഘാടനം ചെയ്തു.*
*ലെവൽ ക്രോസ് ഇല്ലാത്ത കേരളമാണ് സംസ്ഥാന സർക്കാർ ലക്ഷ്യം; പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്*
*കാഞ്ഞങ്ങാട് കോട്ടച്ചേരി റെയിൽവെ മേൽപ്പാലം ഉദ്ഘാടനം ചെയ്തു.*
സംസ്ഥാനത്ത് ലെവൽ ക്രോസുകൾ പൂർണമായും ഒഴിവാക്കുന്ന സ്വപ്ന പദ്ധതിയിലേക്കാണ് സർക്കാർ ചുവടു വെയ്ക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കാഞ്ഞങ്ങാട് കോട്ടച്ചേരി റെയിൽ വെമേൽപ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലെവൽക്രോസ് ഇല്ലാത്ത കേരളമെന്ന സ്വപ്ന പദ്ധതി പൂർത്തിയാക്കാൻ എല്ലാ വകുപ്പുകളെയും ജനപ്രതിനിധികളെയും ഒരുമിച്ച് നിർത്തി പൊതുമരാമത്ത് വകുപ്പ് നേതൃത്വപരമായ പങ്കു വഹിക്കും
മറ്റ് തടസ്സങ്ങളില്ലെങ്കിൽ കേരളത്തിൽ ഈ വർഷം തന്നെ ഒമ്പത് റെയിൽവേ മേൽപ്പാലം റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപമെന്റ് കോർപറഷൻ കേരള പൂർത്തിയാക്കും. റെയിൽവെ സമയബന്ധിതമായി സഹകരിച്ചാൽ 2023 ൽ തന്നെ ഈ പാലങ്ങളിലൂടെ യാത്ര സാധ്യമാവുമെന്നും മന്ത്രി പറഞ്ഞു.
ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതിയിലേക്കെത്താൽ 72 റെയിൽവെ മേൽപ്പാലങ്ങളാണ് നിർമിക്കാൻ പോകുന്നത്. അതിൽ 66 എണ്ണം കിഫ്ബി പദ്ധതിയാണ്. ആറ് മേൽപ്പാലങ്ങൾ പ്ലാൻ ഫണ്ടിലൂടെയും നിർമിക്കും.
പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുവോൾ മറ്റേത് തടസങ്ങളുണ്ടെങ്കിലും തുടർ നടപടിയിലൂടെ മാറ്റിയെടുത്ത മൂനോട്ട് കൊണ്ടുപോയി ലക്ഷ്യം പൂർത്തിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി നിർമിച്ച കാഞ്ഞങ്ങാട് കോട്ടച്ചേരി റെയിൽവേ മേൽപ്പാലം തീരദേശ മേഖലയുടെ പുരോഗതിക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, മുൻ എംപി പി.കരുണാകരൻ, ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, നഗരസഭാധ്യക്ഷ കെ.വി.സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ എന്നിവർ സംസാരിച്ചു.
ആർബിഡിസികെ ജനറൽ മാനേജർ ടി.എസ്.സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. സതേൺ റെയിൽവേ സി എ ഒ രാജേന്ദ്ര പ്രസാദ് ജിങ്കാർ റെയിൽവേ പങ്കാളിത്ത റിപ്പോർട്ടും അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ല, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.അനീശൻ, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സബീഷ്, കൗൺസിലർമാരായ എച്ച്.ശിവദത്ത്, എം.ശോഭന, എ.കെ.ലക്ഷ്മി, അനീസ ഹംസ, അജാനൂർ പഞ്ചായത്തംഗം അശോകൻ ഇട്ടമ്മൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.വി.രമേശൻ, കെ.പി.ബാലകൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ.മുഹമ്മദ് കുഞ്ഞി, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പി.പി.രാജു, രവി കുളങ്ങര, എം.കുഞ്ഞമ്പാടി, ജെറ്റോ ജോസഫ്, ആന്റക്സ് ജോസഫ്, മുത്തലിബ് കൂളിയങ്കാൽ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, രതീഷ് പുതിയപുരയിൽ, പി.ടി.നന്ദകുമാർ, വി.കെ.രമേശൻ, എൻ.പ്രശാന്ത് എന്നിവർ പങ്കെടുത്തു.
ആർബിഡിസികെ മാനേജിങ്ങ് ഡയറക്ടർ എസ്.സുഹാസ് സ്വാഗതവും ഡപ്യൂട്ടി ജനറൽ മാനേജർ എ.എ.അബ്ദുൽ സലാം നന്ദിയും പറഞ്ഞു