വനിതാദിനത്തിൽ തിരുവാതിര കളിച്ച് ആലന്തട്ട എ.യു.പി.സ്ക്കൂൾ.
വനിതാദിനത്തിൽ തിരുവാതിര കളിച്ച് ആലന്തട്ട എ.യു.പി.സ്ക്കൂൾ.
ആലന്തട്ട,
സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതിനും , വിവിധ മേഖലകളിലെ സ്ത്രീ സന്നിധ്യം ഉയർത്തിയ വികസന വഴികൾ തുറന്നുകാട്ടുന്നതിനും ആലന്തട്ട എ.യു.പി.സ്ക്കൂളിൽ വനിതാ ദിനം ആഘോഷിച്ചു.
നാടും, വീടും സന്തോഷകരമായി നിലനിർത്താനും, ഇതിലൂടെ സമാധാനത്തിന്റേയും അച്ചടക്കത്തിന്റേയും സ്വഭാവശുദ്ധി കൈവരിച്ച തലമുറയെ വാർത്തെടുക്കാനും സ്ത്രീകൾ വഹിക്കുന്ന പങ്ക് വ്യക്തമാക്കുന്ന പരിപാടികൾ അരങ്ങേറി.
അധ്യാപികമാരും, അധ്യാപക വിദ്യാർത്ഥികളും, കുട്ടികളും ചേർന്ന് തിരുവാതിര അവതരിപ്പിച്ചു. ചരിത്രനാൾ വഴികളെ മഹത്വവത്കരിച്ച സ്ത്രീ സാന്നിധ്യത്തെ തിരിച്ചറിയുന്നതിനുള്ള സന്ദർഭങ്ങൾ ഒരുക്കി. ഇതിന്റെ ഭാഗമായി ഡിജിറ്റൽ പ്രശ്നോത്തരി സംഘടിപ്പിച്ചു
പ്രവിത എൻ.വി., സ്മിത. കെ.പി , ബിന്ദു. എം.വി, വൈഷ്ണ സി.വി. , ആതിര വിജയൻ, ശിവാനി മുരളീധരൻ ,അമ്പിളി .കെ. ശിവനന്ദ.കെ, ഉത്തര . പി., കാർത്തിക സി.കെ, ലിജി.കെ, സവിത. പി. എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.