പാണക്കാട് സായിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് അനുശോചനം അർപ്പിച്ചു.

പാണക്കാട് സായിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് അനുശോചനം അർപ്പിച്ചു.

കോഴിക്കോട് : മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി ) അനുശോചനം അറിയിച്ചു. പണ്ഡിതൻ, സമുദായ നേതാവ്, മതേതരവാദി, എല്ലാവരുമായും അടുത്ത സാഹോദര്യവും സ്നേഹവും കാത്തു സൂക്ഷിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. കേരള സമൂഹത്തില്‍ സൗഹൃദത്തിനു വേണ്ടി നിലകൊണ്ട നേതാവായിരുന്നു മുസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. കുടുംബാംഗങ്ങൾക്കും സമൂഹത്തിനും അദ്ദേഹത്തിന്റെ വേർപാട് താങ്ങാൻ കഴിയട്ടെ. പാണക്കാട് സായിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് എൻ സി ഡി സി യുടെ കോർ കമ്മിറ്റി ഇന്ന് അനുശോചന യോഗം നടത്തി. കോർ കമ്മിറ്റി അംഗങ്ങളായ റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് മുഹമ്മദ് റിസ്വാൻ എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ, പ്രോഗ്രാം കോർഡനേറ്റർ ഡോ. ശ്രുതി ഗണേഷ്, ഇവലുവാറ്റർ ആരതി ഐ.സ്, അധ്യാപകരായ സുധ മേനോൻ, ബിന്ദു എസ്, സ്മിത കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. പാണക്കാട് സായിദ് ഹൈദരലി ശിഹാബ് തങ്ങൾ എൻ സി ഡി സിയുടെ പ്രവർത്തനങ്ങളിൽ കൂടെ നിന്നിരുന്ന വ്യക്തിയാണ്. പല പരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ലഭിച്ചിട്ടുണ്ട് എന്ന് എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ യോഗത്തിൽ വ്യക്തമാക്കി. മതേതര കേരളത്തിന്റെ സൗമ്യ മുഖവും കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരാലും അംഗീകരിക്കപ്പെട്ട സമുന്നത വ്യക്തിത്വവുമായിരുന്ന ഹൈദറലി ശിഹാബ് തങ്ങൾ. ഈ വേർപാട് കേരളത്തിനൊരു തീരാ നഷ്ടമാണ്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close