കാസറഗോഡ് ചയിൽഡ് വെൽഫെയർ കമ്മിറ്റിയും ചെറുവത്തൂരിലെ ഓട്ടോ ഡ്രൈവറുമായ എം.പി മനോജ് കുമാറും കൈകോർത്തപ്പോൾ കാസറഗോഡ് നെല്ലിക്കട്ട ബിലാൽ നഗറിലെ അഹമ്മദ്, നസീമ്മ ദമ്പതികളുടെ അഞ്ച് കുട്ടികൾ ഇനി വീട്ടിലിരുന്നു പഠിക്കും*.
*കാസറഗോഡ് ചയിൽഡ് വെൽഫെയർ കമ്മിറ്റിയും ചെറുവത്തൂരിലെ ഓട്ടോ ഡ്രൈവറുമായ എം.പി മനോജ് കുമാറും കൈകോർത്തപ്പോൾ കാസറഗോഡ് നെല്ലിക്കട്ട ബിലാൽ നഗറിലെ അഹമ്മദ്, നസീമ്മ ദമ്പതികളുടെ അഞ്ച് കുട്ടികൾ ഇനി വീട്ടിലിരുന്നു പഠിക്കും*.
കാഞ്ഞങ്ങാട് യതീംഖാനയിൽ നിന്ന് വീട്ടിലെത്തിയ നെല്ലിക്കട്ടയിലെ അഹമ്മദ് നസീമ ദമ്പതികളുടെ അഞ്ചു കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങില്ല. കാസർകോട് ചൈൽഡ് വെൽഫയർ കമ്മിറ്റിയും ചെറുവത്തൂരിലെ മനുഷ്യസ്നേഹികളും കൈകോർത്തപ്പോൾ ടിവിയും ചാനൽ ഡിഷും, പുസ്‌തക സാമഗ്രികളും നെല്ലിക്കട്ട ബിലാൽ നഗറിലെ വീട്ടിലെത്തി. കോവിഡ്19 ജാഗ്രതയുടെ ഭാഗമായിട്ടാണ് കാഞ്ഞങ്ങാട് യതീംഖാനയിൽ നിന്ന് ഒരു മാസം മുമ്പ് കുട്ടികൾ വീട്ടിലെത്തിയത്. ഷയാസ്, സിനാൻ, റാഷിദ്, അജ്‌മൽ, അർഷാദ് എന്നിവർ യഥാക്രമം 9,8,5,4,2 ക്ളാസുകളിൽ പഠിക്കുന്നു.
ഉമ്മ നസീമ ഒന്നരവയസ്സും 22 ദിവസം പ്രായമുള്ളതുമായ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്ന കേസിനെത്തുടർന്ന് സിഡബ്ല്യൂസി ഉത്തരവിലാണ് കുട്ടികളെ യാതീഖാനയിൽ പ്രവേശിപ്പിച്ചത്. മാനസിക അസ്വാസ്ഥ്യം ഉള്ളതിനാൽ കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു. നസീമ ഇപ്പോൾ ചികത്സയിലുമാണ്. 50 വയസ്സുള്ള അഹ്‌മദ് കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനം മാത്രമാണ് കുടുംബത്തിന്റെ അത്താണി. ഒരു ദിവസം പണി മുടങ്ങിയാൽ അന്ന് കുടുംബം പട്ടിണിയിലാണ്. മൂത്ത സഹോദരൻ ഇരുപതുകാരൻ സാക്കിർ കൊച്ചിയിൽ ഷൂട്ടിങ്സഹായിയായി ജോലി നോക്കവേ തിരിച്ചു വീട്ടിലെത്തി. ഏറ്റവും ഇളയവൻ അൻവർ സാദിഖ് നാലാം വയസ്സിൽ അംഗൻവാടിയിലുമാണ്. ഈ അവസ്ഥയിൽ ടിവി വാങ്ങാനുള്ള സാമ്പത്തിക അവസ്ഥ അഹമ്മദിനുണ്ടായിരുന്നില്ല.
ചൈൽഡ് വെൽഫയർ കമ്മിറ്റിയംഗമായ അഡ്വ കെ രജിതയാണ് കുട്ടികളുടെ ദുരിതം ചെറുവത്തൂരിലെ സിഐടിയു പ്രവർത്തകനായ ഓട്ടോ തൊഴിലാളി എം പി മനോജ് കുമാറിനെ അറിയിക്കുന്നത്. റെയിൽവേ ഗേറ്റ് ബോയ്‌സ് ടിവി നൽകിയപ്പോൾ ഷൈജു, ദിനേശൻ, അമീർ എന്നിവർ മറ്റു സംവിധാനങ്ങളും പുസ്‌തക സാമഗ്രികളും നൽകി.
സി ഡബ്ല്യൂ സി ചെയർപേഴ്‌സൻ അഡ്വ പി പി ശ്യാമളാദേവി കുട്ടികൾക്ക് ടിവി കൈമാറി. അംഗങ്ങളായ അഡ്വ കെ രജിത, അഡ്വ എ കെ പ്രിയ എന്നിവരും എം വി ഉദ്ദേശ് കുമാർ, രാമചന്ദ്രൻ മടിവയൽ എന്നിവർ ഒപ്പമുണ്ടായി.
……………………………………………………