അസംബ്ലിഹാളിന്റെയും ചിൽഡ്രൻസ് പാർക്കിന്റെയും ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കി മാറ്റി മുക്കൂട് സ്കൂൾ*

*അസംബ്ലിഹാളിന്റെയും ചിൽഡ്രൻസ് പാർക്കിന്റെയും ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കി മാറ്റി മുക്കൂട് സ്കൂൾ*

മുക്കൂട് : മുക്കൂട് ഗവ.എൽ.പി.സ്കൂളിൽ ഇ ചന്ദ്രശേഖരൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ ഉപ്പെടുത്തി നിർമ്മിച്ച അസംബ്ലി ഹാളിന്റെയും വിദ്യാലയവികസന സമിതിയുടെ നേതൃത്വത്തിൽ ജനകീയക്കൂട്ടായ്മയിൽ നിർമ്മിച്ച ചിൽഡ്രൻസ് പാർക്കിന്റെയും ഉദ്ഘാടനച്ചടങ്ങ് അക്ഷരാർഥത്തിൽ നാടിന്റെ ഉത്സവമായി മാറി. വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടന്ന ഉദ്ഘാടന പരിപാടിയിലേക്ക് സ്കൂളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കുമൊപ്പം മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കളും നാടുകാരും പൂർവ വിദ്യാർഥികളും ആവേശപൂർവം പങ്കാളികളായി. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് അസംബ്ലി ഹാളിന്റെ ഉദ്ഘാടനം ഇ ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ ചിൽഡ്രൻസ് പാർക്ക് കുട്ടികൾക്കായി തുറന്നു കൊടുത്തു. സ്കൂൾ പ്രധാനാധ്യാപകൻ കെ.നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷീബ ഉമ്മർ , വാർഡ് മെമ്പർ ഹാജിറ അബ്ദുൾ സലാം, ബേക്കൽ ബി.പി.സി ദിലീപ് കുമാർ.കെ.എം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാജേന്ദ്രൻ കോളിക്കര, ബഷീർ കല്ലിങ്കൽ, പൂർവ വിദ്യാർഥി സംഘടന ചെയർമാൻ എം. മൂസാൻ, മദർ പി.ടി.എ പ്രസിഡണ്ട് സൗമ്യ ശശി, സ്റ്റാഫ് സെക്രട്ടറി ധനുഷ് എം.എസ്, സ്കൂൾ ലീഡർ ആദിഷ് എം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പറും വിദ്യാലയ വികസന സമിതി ചെയർമാനുമായ എം.ബാലകൃഷ്ണൻ സ്വാഗതവും പി.ടി.എ.പ്രസിഡണ്ട് റിയാസ് അമല ടുക്കം നന്ദിയും പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിനു ശേഷം ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് യുവജനകീയ ഗായകൻ സുഭാഷ് അറുകരയും സംഘവും അവതരിപ്പിച്ച *’പാടിയും പറഞ്ഞും കൂട്ടുകൂടാം’* പരിപാടി സദസ്സിനെ ഇളക്കിമറിച്ചു.
പരിപാടിയുടെ തുടർച്ചയായി നടന്ന രക്ഷാകർത്തൃ സംഗമത്തിത്തിൽ നൂറിലധികം രക്ഷിതാക്കൾ സംബന്ധിച്ചു. കുട്ടികളുടെ പഠനപുരോഗതി അവലോകനം ചെയ്തു കൊണ്ട് പ്രധാനാധ്യാപകൻ കെ.നാരായണനും സ്കൂൾ വാർഷികാലേഷപരിപാടിയെക്കുറിച്ച് പി.ടി.എ പ്രസിഡണ്ട് റിയാസ് അമല ടുക്കവും സംസാരിച്ചു. എസ്.ആർ.ജി. കൺവീനർ ദിവ്യ. എം സ്വാഗതം പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close