
പി.ബേബി ബാലകൃഷ്ണന് ഗ്ലോബൽ അവാർഡ് കൽക്കത്ത: പൊതു പ്രവർത്തന രംഗത്ത് വൈവിധ്യ പ്രവർത്തനങ്ങൾ കാഴ്ചവച്ച ബേബി ബാലകൃഷ്ണന് യു.ആർ .ബി ഗ്ലോബൽ അവാർഡ്.
പി.ബേബി ബാലകൃഷ്ണന് ഗ്ലോബൽ അവാർഡ്
കൽക്കത്ത: പൊതു പ്രവർത്തന രംഗത്ത് വൈവിധ്യ പ്രവർത്തനങ്ങൾ കാഴ്ചവച്ച ബേബി ബാലകൃഷ്ണന് യു.ആർ .ബി ഗ്ലോബൽ അവാർഡ്.
1995-ൽ അന്നത്തെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റായി 21-ാം വയസ്സിൽ മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട പി. ബേബി ബാലകൃഷ്ണൻ.
2000-ൽ ജനറൽ സീറ്റിൽ സംവരണം കൂടാതെ വീണ്ടും മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ന്യൂഡൽഹിയിൽ നിന്ന് മികച്ച വനിതാ ലീഡർ അവാർഡ് ലഭിച്ചു, കൂടാതെ പഞ്ചായത്തിന് രണ്ട് തവണ കേരള സർക്കാരിൽ നിന്ന് മികച്ച പഞ്ചായത്ത് അവാർഡ് ലഭിച്ചു. 2005 ൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും പ്രസിഡൻ്റുമാരുടെ പ്രസിഡൻ്റുമായി. സൗത്ത് ഏഷ്യ പങ്കാളിത്ത പരിപാടിയിൽ പങ്കെടുത്തു. 2004-ൽ ധാക്ക ബംഗ്ലാദേശിൽ നടത്തുകയും 2008-ൽ ലണ്ടൻ സ്വിറ്റ്‌സർലൻഡ് സന്ദർശിക്കുകയും ചെയ്‌തത് കേരള സർക്കാരിൻ്റെ പ്രതിനിധി സംഘമെന്ന നിലയിലാണ്. ഇപ്പോൾ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാണ്, ജില്ലാ പഞ്ചായത്തിന് അക്ഷയ എനർജി അവാർഡ് 2021, സംസ്ഥാന ജാഗ്രതാ സമിതി അവാർഡ് 2023, എന്നിവ ലഭിച്ചു. ഇപ്പോൾ കാസർകോട് ജില്ലാ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുള്ള ജില്ലയായി പ്രഖ്യാപിക്കപ്പെടും. കാസർകോട് ജില്ലാ പഞ്ചായത്ത് സ്വന്തം ഔദ്യോഗിക വൃക്ഷം, പക്ഷി, മൃഗം, ചെടികൾ എന്നിവ പ്രഖ്യാപിക്കുകയും അവയുടെ സംരക്ഷണത്തിനായി നടപടികൾ മുന്നോട്ടുവെക്കുകയും ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ പഞ്ചായത്താണ്. ഈ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.