
ജെ സി ഐ കാഞ്ഞങ്ങാട് വാരാഘോഷം., യുവ വനിതാ സംരംഭകയെ ആദരിച്ചു.
ജെ സി ഐ കാഞ്ഞങ്ങാട് വാരാഘോഷം., യുവ വനിതാ സംരംഭകയെ ആദരിച്ചു.
കാഞ്ഞങ്ങാട്: ജെ സി ഐ കാഞ്ഞങ്ങാട് വാരാഘോഷത്തിന് ഭാഗമായി വളർന്നുവരുന്ന വനിതാ യുവ സംരംഭക യെ ആദരിച്ചു. അജാനൂർ കിഴക്കുംകര യിൽ മീനൂസ് ബ്യൂട്ടി കഫേ നടത്തുന്ന രാഖി മോഹനാണ്ആദരവ് ഏറ്റുവാങ്ങിയത്. കിഴക്കുംകര മിനൂസ് ബ്യൂട്ടി കഫേയിൽ നടന്ന ചടങ്ങിൽ ജെസിഐ മേഖലാ പ്രസിഡണ്ട് വി. കെ. സജിത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു രാഖി മോഹനന് ഉപഹാരം നൽകി. ജെ.സി.ഐ കാഞ്ഞങ്ങാട് പ്രസിഡണ്ട് ഡോക്ടർ നിതാന്ത് ബാൽ ശ്യാം അധ്യക്ഷനായി. അജാനൂർ പഞ്ചായത്ത് മെമ്പർമാരായ
കെ. വി. ലക്ഷ്മി,
കെ മീന,
ജെ സി ഐ കാഞ്ഞങ്ങാട് മെമ്പർമാരായ
ചാന്ദേഷ് ചന്ദ്രൻ, രഞ്ജിത്ത്കുമാർമാവുങ്കാൽ,
പ്രഭാകരൻ. കെ രാജേന്ദ്രൻ കാഞ്ഞങ്ങാട്,
രാഖി മോഹൻ, മോഹനൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ മധുസൂദനൻ വെള്ളിക്കോത്ത് സ്വാഗതവും പ്രോഗ്രാം ഡയറക്ടർ വിധിഷ പ്രഭാകരൻ നന്ദിയും പറഞ്ഞു.