കോവിഡ് രോഗവ്യാപനം കുറഞ്ഞ അവസരത്തിൽ ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്ത് ചേർന്ന വാർഷിക പിടിഎ എസ് എം സി യോഗത്തിന് വൻ ജനപങ്കാളിത്തം
വാർഷിക പിടിഎ യോഗം
ചെറുവത്തൂർ:
കോവിഡ് രോഗവ്യാപനം കുറഞ്ഞ അവസരത്തിൽ ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്ത് ചേർന്ന വാർഷിക പിടിഎ എസ് എം സി യോഗത്തിന് വൻ ജനപങ്കാളിത്തം
.കഴിഞ്ഞ രണ്ട് വർഷങ്ങളിലായി പിടിഎ ,എസ്എംസി ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി രക്ഷിതാക്കളുടെ സാന്നിധ്യം.കഴിഞ്ഞ വർഷങ്ങളിൽ മൺമറഞ്ഞു പോയ രാഷ്ട്രീയ ,സാമൂഹിക ,കലാരംഗത്തുള്ളവർക്കുള്ള അനുശോചന പ്രമേയം ഹയർ സെക്കൻ്ററി സീനിയർ അസിസ്റ്റൻറ് രഘുനാഥ് ടി വി അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ടി. സുമതി സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് എം രാജൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. എസ്എംസി ചെയർമാൻ വയലിൽ രാഘവൻ ,എം പിടിഎ പ്രസിഡൻ്റ് ടി.ആർ.പത്മാവതി ,സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ ,പി ടി എ വൈസ് പ്രസിഡൻ്റ് സുരേഷ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എം യോഗേഷ് നന്ദി അറിയിച്ചു.
പുതിയ പി ടി എ ഭാരവാഹികളായി എം.രാജൻ ( പി ടി എ ‘പ്രസിഡൻ്റ്) ,പി.സുരേശൻ(പി ടി എ വൈസ് പ്രസിഡൻ്റ്) ,വയലിൽ രാഘവൻ (എസ് എം സി ചെയർമാൻ) ,എം സാവിത്രി (എം.പി .ടി എ പ്രസിഡൻറ് ) എന്നിവരെ തിരഞ്ഞെടുത്തു.