അധ്യാപകരുടെയും ജീവനക്കാരുടെയും സായാഹ്നധർണകൾ പൂർത്തിയായി
അധ്യാപകരുടെയും ജീവനക്കാരുടെയും സായാഹ്നധർണകൾ പൂർത്തിയായി
വെള്ളരിക്കുണ്ട് : 2022 മാർച്ച് 28 , 29 ദിവസങ്ങളിലായി നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിനു മുന്നോടിയായുള്ള അധ്യാപകരുടെയും ജീവനക്കാരുടെയും സായാഹ്നധർണകൾ പൂർത്തിയായി.ബളാൽ പഞ്ചായത്തിന് കീഴിൽ വെള്ളരിക്കുണ്ട് വെച്ച് നടന്ന സായാഹ്ന ധർണ കെഎസ്ടിഎ ജില്ലാ പ്രസിഡൻറ് എ ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ഏരിയ കമ്മിറ്റി അംഗം ജോസ് തരകൻ അധ്യക്ഷനായി.കെ എസ് ടി എ ജില്ല നിർവാഹകസമിതി അംഗം പി എം ശ്രീധരൻ , എൻ ജി ഒ യൂണിയൻ ജില്ലാ നിർവാഹക സമിതി അംഗം കെ എം ബിജിമോൾ, പി ബാബുരാജ് , വി കെ റീന , വി അനിതകുമാരി , ഷൈജു സി എന്നിവർ സംസാരിച്ചു. കെ എസ് ടി എ ഉപ ജില്ലാ സെക്രട്ടറി കെ വസന്ത് കുമാർ സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം പ്രദീപ് കുമാർ നന്ദിയും രേഖപ്പെടുത്തി.
പനത്തടി -കള്ളാർ പഞ്ചായത്തിലെ രാജപുരത്ത് സായാഹ്‌ന ധർണ്ണ
കെ എസ്.ടി.എ. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ഉപജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ. യൂണിയൻ വെള്ളരിക്കുണ്ട് ഏരിയാ പ്രസിഡണ്ട് സി. സുനിൽകുമാർ , കെ.എസ്.ടി.എ. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.വി.രാജൻ, എൻ.ജി.ഒ. യൂണിയൻ ഏരിയാ കമ്മിറ്റി അംഗം കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. എൻ.ജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറി കെ.വിനോദ് കുമാർ സ്വാഗതവും കെ.എസ്.ടി.എ. ഉപജില്ലാ ട്രഷറർ എം. രമേശൻ നന്ദിയും പറഞ്ഞു.