സംരംഭകത്വപരിശീലനം പൂർത്തീകരിച്ച് വർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു
സംരംഭകത്വപരിശീലനം പൂർത്തീകരിച്ച് വർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു
കാഞ്ഞങ്ങാട്:-
കുടുംബശ്രീ ജില്ലാ മിഷൻപരപ്പ ബ്ലോക്കിലെ ലെവിവിധ കുടുംബശ്രീ അംഗങ്ങൾക്കായിസംരംഭകത്വ പരിശീലനംപൂർത്തീകരിച്ച അവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു
പലഹാര നിർമ്മാണത്തിൽ15ദിവസമായിവിദഗ്ധ രീതിയിൽ പരിശീലനം പൂർത്തീകരിച്ച്33 സംരംഭകർക്ക്ണ്സർട്ടിഫിക്കറ്റ് നൽകിയത്.
മിച്ചർ,ജിലേബി,ഗോളിക, ചിപ്സ്, മൈസൂർ പാക്ക് വ്യത്യസ്തമായ അഞ്ച് തരത്തിലുള്ള കേക്ക് നിർമ്മാണങ്ങൾതുടങ്ങിയ 40 ഇനങ്ങളിലാണ് പരിശീലനം നൽകിയത്.
കുടുംബശ്രീസംരംഭകത്വ പരിശീലന കേന്ദ്രമായ ജോബ് കാർഫിലെ വിദഗ്ധരാണ് പരിശീലനം നൽകിയത്.
പരിശീലനം പൂർത്തീകരിച്ച് വർക്ക്സംരംഭംതുടങ്ങുന്നതിന് കുടുംബശ്രീയുടെയുംകേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വായ്പാ പദ്ധതികൾ ഉൾപ്പെടെനൽകിക്കൊണ്ട് മുഴുവനാളുകളെയും സംരംഭകർ ആക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പരിശീലനം നൽകിയത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സമാപന ചടങ്ങസർട്ടിഫിക്കറ്റ് വിതരണവുംബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു .
കുടുംബശ്രീ എ ഡി എം സി.ഡി ഹരിദാസ്അധ്യക്ഷനായി .
എ വി രാജേഷ്,രമ്യ രതീഷ് എന്നിവർ സംസാരിച്ചു
ടി സഫിയ,ഹരീഷ് കണ്ണൂർ,ശരണ്യ സുഭാഷ്,സയനശ്രീജിത്ത്എന്നിവരാണ് പരിശീലനം നൽകിയത്