വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുന്ന സമഗ്ര ശിക്ഷാ കേരളയുടെ സ്വതന്ത്ര വായനാ പരിപോഷണ പദ്ധതിയായ ‘വായനച്ചങ്ങാത്തം’ പദ്ധതിക്ക് തുടക്കമായി

കാഞ്ഞങ്ങാട്: വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുന്ന സമഗ്ര ശിക്ഷാ കേരളയുടെ സ്വതന്ത്ര വായനാ പരിപോഷണ പദ്ധതിയായ ‘വായനച്ചങ്ങാത്തം’ പദ്ധതിക്ക് തുടക്കമായി


. ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളെയും മാതൃഭാഷയിൽ എഴുതാനും വായിക്കാനും പ്രാപ്തരാക്കി മാറ്റുന്നതോടൊപ്പം സ്വതന്ത്ര വായനയും സ്വതന്ത്രരചനയും ഉറപ്പുവരുത്തുന്ന പദ്ധതിയുടെ മുന്നോടിയായി ജില്ലയിലെ റിസോഴ്സ് പേഴ്സൺമാർക്കുള്ള രണ്ടുനാൾ നീളുന്ന പരിശീലനം ഹൊസ്ദുർഗ് ബിആർസിയിലും കാസർകോട് ബി ആർ സി യിലും ആരംഭിച്ചു.
സ്വതന്ത്രവായന പ്രവർത്തനങ്ങൾ നടക്കേണ്ടത് വീടുകളിലും വിദ്യാലയങ്ങളിലുമാണ്. സ്വതന്ത്ര വായനയ്ക്കുള്ള അന്തരീക്ഷം വീടുകളിൽ ഉണ്ടാക്കിയെടുക്കാനും കുട്ടിയെ പിന്തുണയ്ക്കാനാവശ്യമായ കൈത്താങ്ങുനൽകി രക്ഷിതാവിനെ സജ്ജമാക്കുന്നതിനുമുള്ള വർഷങ്ങൾ നീളുന്ന തുടർ പദ്ധതിയാണിത്. ഗ്രാമീണ ഗ്രന്ഥശാലകളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വായനയുടെ വസന്തം വിരിയിക്കാനുള്ള നിരവധി കർമപരിപാടികളും ആവിഷ്ക്കരിച്ചിട്ടുണ്ട്. പരിശീലനത്തിൻ്റെ ഭാഗമായി കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും ട്രൈ ഔട്ട് ക്ലാസ്സുകൾ, ഗൂഗിൾ മീറ്റ് എന്നിവയും സംഘടിപ്പിച്ചു.
രക്ഷിതാക്കളെ വായനയ്ക്ക് സജ്ജമാക്കുന്ന നന്മ വായന, വീട്ടുലൈബ്രറി, അക്ഷരപ്പകിട്ട് ജനകീയ രചനോത്സവം ,കുട്ടികളുടെ രചനാ ക്യാമ്പായ അക്ഷരക്കൂട്ട്, അധ്യാപകരുടെയും രക്ഷിതാക്കളുടെയും വായനാക്കൂട്ടങ്ങൾ എന്നിവയും പദ്ധതിയെ മിഴിവുറ്റതാക്കി മാറ്റും. വിദ്യാലയത്തിൽ നിന്ന് നൽകുന്ന പ്രവർത്തനങ്ങളെ കൂടാതെ കൂടുതൽ അനുഭവങ്ങൾ ആർജ്ജിക്കുന്നതിന് കുട്ടികൾക്ക് അവസരം ലഭിക്കാൻ രക്ഷാകർതൃ സമൂഹത്തെ പ്രാപ്തരാക്കാൻ ജില്ലാതല പരിശീലന ശേഷം എൽ പി വിഭാഗത്തിലെ 1,2 ക്ലാസ്സുകളിൽ നിന്നും 3, 4 ക്ലാസ്സുകളിൽ നിന്നും ഓരോ അധ്യാപകർക്ക് വീതം മാർച്ച് 24, 25 തീയതികളിൽ ബി ആർ സി തലത്തിൽ പരിശീലനം നൽകുന്നതാണ്.
ഹൊസ്ദുർഗ് ബി ആർ സി യിലെ പരിശീലനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുർഗ് ബിആർസി ബി പി സി എം സുനിൽകുമാർ അധ്യക്ഷനായിരുന്നു.
കെ ഗീത, കെ വി സുധ, പി വേണുഗോപാലൻ, കെ ശാരിക, കെ ശ്യാമള എന്നിവർ സംസാരിച്ചു.
കാസർകോട് ബി ആർ സി യിലെ പരിശീലനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് ഉദ്ഘാടനം ചെയ്തു.കാസർകോട് ബിആർസി ബി പി സി ടി പ്രകാശ് അധ്യക്ഷനായിരുന്നു.ജി ജോയ്, കെ അബ്ദുൽ ഹക്കീം, വി നിഷ, ബിജീഷ് കെ നായർ, ദിവ്യ മഞ്ചേശ്വരം എന്നിവർ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close