സ്കൗട്ട് ആൻഡ് ഗൈഡ്സ് നടത്തുന്നത് സ്തുത്യർഹമായ സാമൂഹിക സേവനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ.
സ്കൗട്ട് ആൻഡ് ഗൈഡ്സ് നടത്തുന്നത് സ്തുത്യർഹമായ സാമൂഹിക സേവനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ.
സ്തുത്യർഹമായ സാമൂഹിക സേവനമാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ് നടത്തുന്നതെന്ന് കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ.
കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രൈംമിനിസ്റ്റർ ഷീൽഡ് അവാർഡ് ജേതാക്കൾക്ക് സ്വീകരണവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഈ നേട്ടം കുമ്പളപ്പള്ളി എന്ന ഗ്രാമത്തെ ലോകത്തിന്റെ ഭൂപടത്തിൽ അടയാളപ്പെടുത്താൻ കാരണമായി.
കുട്ടികളുടെ വ്യക്തിത്വ വികാസം വെല്ലുവിളി നേരിടുന്ന കാലമാണിത്. മദ്യവും മയക്കുമരുന്നും കലാലയങ്ങളെ കീഴടക്കുന്ന കാലമാണിത്. സാങ്കേതികവിദ്യകൾ പോലും കുട്ടികളെ വഴിതെറ്റിക്കുന്ന സ്ഥിതിയാണ്. ഈ കാലത്ത് നേരായ ദിശയിലേക്ക് കുട്ടികളെ നയിച്ച് മനുഷ്യത്വമുള്ള മനുഷ്യരായി വളരാൻ വിദ്യാഭ്യാസം സഹായകരമാകും. വ്യക്തിത്വത വികസനത്തിന്റെ പ്രധാനഘട്ടത്തിലാണ് കുട്ടികളുടെ ഈ പ്രായം. കുട്ടികളുടെ വ്യക്തിത്വത്തെ വികസിപ്പിച്ച് നാടിനെ എങ്ങനെ സേവിക്കണമെന്നുള്ള പാഠം സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാഭ്യാസ കാലത്ത് നല്കുന്നു.
പ്രളയകാലത്തും കൊറോണ കാലത്തും നിരവധി പേർ സഹായങ്ങളുമായി മുന്നോട്ടു വന്നു. സാമൂഹിക സേവനത്തിന്റെ പലതരം മേഖലകൾ ഇന്നുണ്ട് , ഈ അവസരങ്ങൾ മുതലാക്കാൻ കുട്ടികൾക്ക് കഴിയണമെന്നും അവർ പറഞ്ഞു.
സ്കൗട്ട് മാസ്റ്റർ ജോൺസൻ ജോസഫിനെയും 2012 – 13 സ്കൗട്ട് ബാച്ചിനെയും ചടങ്ങിൽ ആദരിച്ചു. കരിമ്പിൽ ഹൈസ്കൂൾ പി ടി എ പ്രസിഡന്റ് പവിത്രൻ പി അധ്യക്ഷനായിരുന്നു.
കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി വിശിഷ്ടാതിഥിയായിരുന്നു. കരിമ്പിൽ ഹൈ സ്കൂൾ മാനേജർ അഡ്വ.കെ.കെ.നാരായണൻ മുഖ്യപ്രഭാഷണവും, ജില്ലാ ഇൻഫോർമേഷൻ ഓഫീസർ മധുസൂദനൻ അനുമോദന പ്രഭാഷണവും നടത്തി.
ഹെഡ് മാസ്റ്റർ ബെന്നി ജോസഫ് , സ്കൗട്ട് മാസ്റ്റർ ജോൺസൺ ജോസഫ്,ഗ്രാമപഞ്ചായത്തംഗം ബാബു കെ.വി, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ലോക്കൽ അസോസിയേഷൻ പ്രസിഡന്റ് ജോസ് തയ്യിൽ,
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ കമ്മീഷണർ ജി.കെ.ഗിരീഷ്, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് എൽ എ സെക്രട്ടറി ആർ.കെ.ഹരിദാസ്, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് മുൻ എൽ എ സെക്രട്ടറി ജിജോ പി. തോമസ്, പുഷ്പമണി, വി.കെ.ഗിരീഷ്, സജി പി.ജോസ് , ദേവി നന്ദന, ഗോകുൽ സി, ശിവരാജ് കെ , ഹരിശങ്കർ , സുജിത് കെ.വി. തുടങ്ങിയവർ സംസാരിച്ചു .
ലഹരി വിമുക്ത പ്രവർത്തനങ്ങൾ, കുട്ടികളുടെ സമ്പാദ്യശീലം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ മുൻ നിർത്തിയാണ് സ്കൂളിനു അവാർഡ് ലഭിച്ചത്