പൂച്ചക്കാട് – ചിറക്കാൽ ശ്രീ മുത്തപ്പൻ മഠപ്പുര തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ബ്രോഷർ പ്രകാശനം ചെയ്തു.* *മഹോത്സവം ഏപ്രിൽ 22, 23 തീയ്യതികളിൽ
*പൂച്ചക്കാട് – ചിറക്കാൽ ശ്രീ മുത്തപ്പൻ മഠപ്പുര തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ബ്രോഷർ പ്രകാശനം ചെയ്തു.*
*മഹോത്സവം ഏപ്രിൽ 22, 23 തീയ്യതികളിൽ*
പൂച്ചക്കാട് : ചിറക്കാൽ ശ്രീ മുത്തപ്പൻ മoപുരയിൽ അഞ്ച് വർഷത്തിന് ശേഷം നടക്കുന്ന തിരുവപ്പന മഹോത്സവത്തിന്റെ പ്രചരണാർത്ഥം പുറത്തിറക്കുന്ന ബ്രോഷറിന്റെ പ്രകാശന കർമ്മം മഹോത്സവ കമ്മിറ്റി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് മാതൃസമിതി ചെയർപേഴ്സൺ പി.കെ.മാധവിക്ക് നൽകി പ്രകാശനം ചെയ്തു. മഹോത്സവ കമ്മിറ്റി ജനറൽ കൺവീനർ പി.കെ.പവിത്രൻ, ട്രഷറർ മോഹനൻ മൂലക്കോത്ത്, പബ്ലിസിറ്റി ചെയർമാൻ വിനു തോട്ടം, കൺവീനർ സതീശൻ പള്ളിക്കര, മഹോത്സവ കമ്മിറ്റി ഭാരവാഹികളായ വി.ഗോവർദ്ധനൻ, രാജേഷ് പൂച്ചക്കാട്, എം.വി.രവീന്ദ്രൻ, ബി.കെ.മാധവൻ, മാതൃസമിതി കൺവീനർ ലക്ഷ്മി അശോകൻ, കെ.മോഹനൻ, രാജേഷ് തോട്ടം, രാജു പള്ളിക്കര, രാമകൃഷ്ണൻ കുഞ്ഞാച്ചം വളപ്പ് എന്നിവർ സംസാരിച്ചു. ഏപ്രിൽ 22, 23 തീയ്യതികളിലാണ് മഹോത്സം നടക്കുന്നത്.