വെള്ളിക്കോത്ത് അഴീക്കോടൻ ക്ലബ്ബ് അൻപതാം വാർഷികം ഫ്ലഡ് ലൈറ്റ് വോളിബോൾ ടൂർണമെന്റ് നടന്നു.
വെള്ളിക്കോത്ത് അഴീക്കോടൻ ക്ലബ്ബ് അൻപതാം വാർഷികം ഫ്ലഡ് ലൈറ്റ് വോളിബോൾ ടൂർണമെന്റ് നടന്നു.
വെള്ളിക്കോത്ത് : അജാനൂരിന്റെ സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ, സേവന, കലാ, കായിക മേഖലകളിൽ അരനൂറ്റാണ്ടുകാലം പ്രവർത്തന മേഖലയിൽ തിളങ്ങിനിന്ന വെള്ളിക്കോത്ത് അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അതിന്റെ അമ്പതാമത് വാർഷികം ആഘോഷിക്കുകയാണ്.വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ വോളിബോൾ കളിക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അൻപതാമത് അഴീക്കോടൻ സ്മാരക കപ്പിനു വേണ്ടിയുള്ള ഫ്ലഡ്ലൈറ്റ് വോളിബോൾ മത്സരം നടന്നു. ഉദുമ എം.എൽ. എ. സി.എച്ച്. കുഞ്ഞമ്പു വോളിബോൾ മത്സരം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി രക്ഷാധികാരി ആലിങ്കാൽ ബാലൻ അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ ശിവജി വെള്ളിക്കോത്ത്, കെ. വി.ജയൻ മാസ്റ്റർ, എം.മനോജ് മാസ്റ്റർ, കെ. സജിത് കുമാർ. കെ. വിജയകൃഷ്ണൻ കെ. കൃഷ്ണൻ മാസ്റ്റർ, കെ. ജയൻ അടോട്ട് എന്നിവർ സംസാരിച്ചു. എട്ടോളം പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ യുവചേതന മാണിക്കോത്ത് വിജയികളായി. സംഘാടകസമിതി ചെയർമാൻ ശിവജി വെള്ളിക്കോത്ത് മത്സരവിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള കായിക മാമാങ്കത്തിന് സാക്ഷികളാകാൻ നിരവധി വോളിബോൾ പ്രേമികൾ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി.