
രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തത്തിൽ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു
രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തത്തിൽ അക്കാദമിക മാസ്റ്റർ പ്ലാൻ
പ്രകാശനം ചെയ്തു
– – – –

നാനൂറോളം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും പദ്ധതിവിശദീകരണവും നടത്തിക്കൊണ്ട് ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ .
എൽ. പി വിഭാഗം അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനച്ചടങ്ങ് ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും പി. ടി. എ അംഗങ്ങളുടെയും നിറഞ്ഞ സാന്നിധ്യത്തിലാണ് അരങ്ങേറിയത്.
ഒന്നു മുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികളിൽ കോവിഡ്കാലം ഉണ്ടാക്കിയ പഠന വിടവ് കൃത്യമായ അവസ്ഥാ പഠനത്തിലൂടെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ, സമയബന്ധിതമായി നടപ്പിലാക്കുന്ന പരിഹാര ബോധന പ്രവർത്തനങ്ങളാണ് മാസ്റ്റർ പ്ലാനിൽ ഉൾച്ചേർത്തിരിക്കുന്നത്.
സ്കൂൾ പി.ടി.എ പ്രസിഡണ്ട് ടി.കെ.രഞ്ജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന
ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനകർമം ഗ്രാമ പഞ്ചായത്തംഗം ശ്രീ. എം. രാഘവൻ നിർവ്വഹിച്ചു.
 ബി. പി. സി ശ്രീ. വി. എസ്. ബിജുരാജ്  അക്കാദമിക മാസ്റ്റർ പ്ലാൻപ്രകാശനം ചെയ്തു കൊണ്ട് സംസാരിച്ചു. അക്കാദമിക പ്രവർത്തങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.ഉദിനൂർ എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി ഈയ്യക്കാട് രാഘവൻ മാഷ് , എസ്.ആർ.ജി കൺവീനർ എ.വി. സന്തോഷ്കുമാർ , പി.ടി.എ വൈസ് പ്രസിഡണ്ട്  വിവി സുരേശൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനധ്യാപിക കൈരളി പുറവങ്കര സ്വാഗതവും അനുഷ . എൻ.വി. നന്ദിയും പറഞ്ഞു
ചടങ്ങിനുശേഷം സംഘടിപ്പിച്ച ക്ലാസ്സ് പി. ടി.എ യോഗത്തിൽ ക്ലാസ്സധ്യാപകർ മാസ്റ്റർ പ്ലാൻ രക്ഷിതാക്കളെ വിശദമായി പരിചയപ്പെടുത്തി.



 
					


 Loading ...
 Loading ...


