
മഹാബലിയോടൊപ്പം ഓണം ആഘോഷിച്ച് പള്ളിക്കര സെൻറ് ആൻസ് എ യു പി സ്കൂൾ
മഹാബലിയോടൊപ്പം ഓണം ആഘോഷിച്ച് പള്ളിക്കര സെൻറ് ആൻസ് എ യു പി സ്കൂൾ
നീലേശ്വരം :പള്ളിക്കര സെൻ്റ് ആൻസ് എ യു പി സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടു കൂടി ആഘോഷിച്ചു.രാവിലെ മഹാബലിതമ്പുരാന്റെ വരവോടുകൂടി ആരംഭിച്ച ഓണാഘോഷ പരിപാടിയിൽ കുട്ടികൾക്കായി വിവിധ കലാ-കായിക മത്സരങ്ങളും ടീച്ചർമാരുടെ തിരുവാതിരയും അരങ്ങേറി. പരിപാടിയുടെ സമാപനം കുറിച്ച് ടീച്ചർമാരുടെയും പിടിഎ അംഗങ്ങളുടെയും നേതൃത്വത്തിൽ പുരുഷ വനിതാ വടം വലി മത്സരവും നടന്നു. വിജയികൾക്ക് ഹെഡ്മിസ്ട്രസ് ജെസ്സി ജോർജ്,പിടിഎ പ്രസിഡൻ്റ് എം മഹേന്ദ്രൻ എന്നിവർ സമ്മാനദാനം നടത്തി. ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
Live Cricket
Live Share Market