അവധിക്കാലത്തെ വരവേൽക്കാൻ മുക്കൂട് സ്കൂളിൽ ‘കളിയൊരുക്കം’*
*അവധിക്കാലത്തെ വരവേൽക്കാൻ മുക്കൂട് സ്കൂളിൽ ‘കളിയൊരുക്കം’*
മുക്കൂട് :കോവിഡ്കാല അടച്ചിടലിനൊടുവിൽ നവംബർ 1 ന് തിരികെ വിദ്യാലയത്തിലെത്തിയ കുരുന്നുകൾ കൂട്ടുകാരോടൊത്ത് കൂട്ടുകൂടിക്കളിക്കാനോ തോളിൽ കയ്യിട്ട് നടക്കാനോ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കാനോ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു ഇന്നലെ വരെ . എന്നാൽ പഠനവും പരീക്ഷയും കഴിഞ്ഞ് മധ്യവേനലവധിക്ക് സ്കൂൾ അടക്കുന്നതിന് മുന്നോടിയായി മുക്കൂട് ഗവ: എൽപി.സ്കൂളിൽ സംഘടിപ്പിച്ച ‘കളിയൊരുക്കം’ ദ്വിദിന ക്യാമ്പിൽ കൂട്ടപ്പാട്ടുകളും കളികളും , ശാസ്ത്രമായാജാലവുമൊക്കെയായി അധ്യാപകർ ഒപ്പം ചേർന്നപ്പോൾ ആഹ്ലാദത്തിന്റെ പൂത്തിരി കത്തിച്ചു കൊണ്ട് കുട്ടികൾ ഒന്നടങ്കം ഓരോ പരിപാടിയിലും പങ്കാളികളായി. ശാസ്ത്രത്തിന്റെ രീതി പരിചയപ്പെടുത്തിക്കൊണ്ട് ചീമേനിയിലെ കെ.ചന്ദ്രൻ മാസ്റ്റർ അവതരിപ്പിച്ച ശാസ്ത്രാ മായാജാലം കുട്ടികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നതിന് ഏറെ സഹായകമായി. രണ്ടാമത്തെ സെഷനിൽ കളിച്ചും കളിപ്പിച്ചും പാട്ടുപാടിയും പാടിച്ചും രാജേഷ് കൂട്ടക്കനി വേദിയിലെത്തിയപ്പോൾ കുട്ടികൾ ആർത്തുല്ലസിച്ചു. ക്യാമ്പിന്റെ രണ്ടാം ദിവസം കളിയും കാര്യവുമായി ഷൈജിത്ത് കരുവാക്കോടും,
സംഘകളികളും , കൂട്ടപ്പാട്ടുകളുമായി മുക്കൂട് സ്കൂളിലെ അധ്യാപകരായ ധനുഷ് എം.എസ്, സുജിത. എ.വി , ദിവ്യ എം, നൂർ ജഹാൻ ബി, ജിഷ്ണ . പി , രത്നമണി, പ്രീത, പ്രഥമാധ്യാപകൻ കെ നാരായണൻ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.