സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിന്റെ റേഷൻ കട തല വിതരണ ഉദ്ഘാടനം നടന്നു.
സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിന്റെ റേഷൻ കട തല വിതരണ ഉദ്ഘാടനം നടന്നു.
കാഞ്ഞങ്ങാട് : കോവിഡ് കാലത്തും ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടി സംസ്ഥാന ഗവൺമെന്റ് നൽകുന്ന ഓണക്കിറ്റിന്റെ റേഷൻ കട തല ഉദ്ഘാടനം ഹോസ്ദുർഗ് സപ്ലൈ ഓഫീസിന് കീഴിലുള്ള കൊളവയൽ എ. ആർ ഡി നമ്പർ- 183 റേഷൻ കടയിൽ നടന്നു. 16 ഇ നങ്ങളുള്ള ഭക്ഷ്യധാന്യ കിറ്റുകൾ ആണ് സൗജന്യമായി വിതരണം ചെയ്യുന്നത്. അജാനൂർ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഹംസ ഉദ്ഘാടനം ചെയ്തു. റേഷൻ ഇൻസ്പെക്ടർ ശശികുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പൊതു പ്രവർത്തകരായ കാറ്റാടി കുമാരൻ,സി. പി.ഇബ്രാഹിം, സപ്ലൈ ഓഫീസ് ജീവനക്കാരൻ അഫ്സൽ ലൈസൻസി ടി.വി. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market