മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിന് കളിസ്ഥലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക രക്ഷാകർത്തൃ സമിതി വാർഷിക ജനറൽ ബോഡി യോഗം

മേലാങ്കോട്ട് സ്കൂളിന് കളിസ്ഥലം വേണം – പിടി എ
കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിന് കളിസ്ഥലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക രക്ഷാകർത്തൃ സമിതി വാർഷിക ജനറൽ ബോഡി യോഗം

കേരള കായിക ക്ഷേമ വകുപ്പിന് നിവേദനം നൽകി. അക്കാദമിക മേഖലയിൽ സംസ്ഥാന തലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയ വിദ്യാലയത്തിന് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിന് പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും സഹകരണത്തോടെ നിരവധി പദ്ധതികൾ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കി. ആധുനിക കളിയുപകരണങ്ങളോടെ വിശാലമായ കളിസ്ഥലം കൂടി നിർമ്മിക്കുന്നതിലൂടെ കുട്ടികളുടെയും ഒപ്പം പ്രദേശത്തെ യുവ തലമുറയുടെയും കായികാഭിരുചികൾ പോഷിപ്പിക്കാൻ കഴിയുമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു. എച്ച്.എൻ.പ്രകാശൻ അധ്യക്ഷത വഹിച്ചു. പി.കുഞ്ഞിക്കണ്ണൻ, കെ.വി. വനജ, പി.ശ്രീകല പ്രസംഗിച്ചു. പി.ടി എ. : ജി ജയൻ (പ്രസി.) ബാബു മണലിൽ(വൈസ് പ്രസി.) മദർ പിടി എ : നിഷ പ്രദീപ് പ്രസി.) ശോഭ നെല്ലിക്കാട്ട് (വൈ.പ്രസി) എന്നിവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

:ജി. ജയൻ


നിഷ പ്രദീപ്



Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close