കെ.എസ് ടി എ മാലോം ബ്രാഞ്ചിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി
കെ.എസ് ടി എ മാലോം ബ്രാഞ്ചിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി
നാട്ടക്കൽ: കേരളത്തിലെ പുരോഗമന അധ്യാപക പ്രസ്ഥാനമായ കെ എസ് ടി എ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. എ എൽ പി എസ് നാട്ടക്കൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം കെ എസ് ടി എ ജില്ലാ നിർവാഹക സമിതിയംഗം സ: ടി വിഷ്ണുനമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം സ: പി രവി ഉപഹാരങ്ങൾ വിതരണം ചെയ്തു. പി എം ശ്രീധരൻ , എം ബിജു , കെ വസന്തകുമാർ , മെയ്സൺ , ഷൈജു സി , കെ കരുണാകരൻ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ പി ബാബുരാജ് , പി പി ജയൻ എന്നിവർ മറുപടി പ്രസംഗം നടത്തി. രജനി എൻ ആർ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഇർഫാന സി പി സ്വാഗതവും ട്രഷറർ ബീന ബി നന്ദിയും രേഖപ്പെടുത്തി.
Live Cricket
Live Share Market