സി.പി.ഐ.എം ചാലിങ്കാൽ ലോക്കൽ കമ്മിറ്റിയുടെ പച്ചക്കറി വിളവെടുപ്പ് നടന്നു.
സി.പി.ഐ.എം ചാലിങ്കാൽ ലോക്കൽ കമ്മിറ്റിയുടെ പച്ചക്കറി വിളവെടുപ്പ് നടന്നു.
പെരിയ: സി.പി.ഐ. എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ക്യാമ്പയിന്റെ ഭാഗമായി ചാലിങ്കാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടമുണ്ട വയലിൽ നടത്തിയ വെള്ളരി, കക്കിരി കൃഷിയുടെ വിളവെടുപ്പ് നടന്നു. കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. രാജ്മോഹൻ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. സി. വിജയൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ടി. വി. കരിയൻ, ലോക്കൽ സെക്രട്ടറി ഷാജി
എടമുണ്ട, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അരവിന്ദൻ തടത്തിൽ ഷിജുകുമാർ, ശശി, സുനിൽ കൊമ്മട്ട എന്നിവർ സംസാരിച്ചു. എടമുണ്ടവയലിലെ 50 സെന്റിൽ നടത്തിയ കൃഷിയിൽ മൂന്നര കിന്ഡൽ വെള്ളരിയും രണ്ടര കിന്ഡൽ കക്കിരിയും വിളവ് ലഭിച്ചു.
Live Cricket
Live Share Market