വിഷുക്കോടിയുമായി അവരെത്തി*

*വിഷുക്കോടിയുമായി അവരെത്തി*
ചെറുവത്തൂർ : വിഷു ഇങ്ങെത്തി , കാഴ്ച നഷ്ടപ്പെട്ട പാലിയേറ്റിവ് രോഗിക്ക് വിഷുക്കോടിയുമായി കണ്ണംകുളം ജ്വാല കൗമാര ക്ലബ്ബ് കുട്ടുകാർ. പാലിയേറ്റിവ് രോഗിയും വർഷങ്ങൾക്ക് മുൻപ് ചുമട്ടു തൊഴിലാളിയുമായിരുന്ന നാരായണന് കണ്ണംകുളം അഗൻവാടിയിലെ ജ്വാല കൗമാര ക്ലബ്ബ് സ്നേഹ സമ്മാനവുമായെത്തി. ഒരു കാലത്ത് തന്റെ വരുമാനത്തിൽ ഒരു ഭാഗം നിർദനരായ രോഗികൾക്ക് നൽകി കാരുണ്യ പ്രവർത്തനത്തിൽ സജീവമായിരുന്നു നാരായണേട്ടൻ.ഇന്ന് കുട്ടികൾ അവിടെ വിഷു കോടിയുമായ് എത്തിയപ്പോൾ ജീവിതത്തിലെ വിഷമങ്ങൾക്ക് ഇടയിലും അദ്ദേഹത്തിന്റെ സന്തോഷം കുട്ടികൾ കണ്ടു.ജി എച്ച് എസ് എസ് കുട്ടമത്തിലെ വിദ്യാർഥികളും, കൂടാതെ സീഡ് എക്കോ ക്ലബിലെ സജീവ പ്രവത്തകരുമാണ് ഈ കുട്ടികൾ.ആര്യ കൃഷ്ണൻ, ഫാത്തിമത്ത് റീത, സഹല ഫാത്തിമ എന്നിവർ പങ്കെടുത്തു ,പ്രവർത്തനത്തിന് ജ്വാല കൗമാര ക്ലബ്ബ് പ്രസിഡന്റ്‌ നിവേദിത കെ, സെക്രട്ടറി ചന്ദന കെ എന്നിവർ നേതൃത്വം നൽകി.ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ ചെറുപയർ കൃഷിയും തുടങ്ങിയിട്ടുണ്ട്. അംഗൻവാടി വർക്കർ പി രജനി,ഹെൽപ്പർ പ്രീത എന്നിവർ കുട്ടികൾക്ക് എല്ലാ സഹായവുമായി കൂട്ടിനുണ്ട്. r

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close