പയ്യന്നൂർ താലൂക്കിലെ ആദ്യ റവന്യൂ സ്റ്റാഫ് ക്വാർട്ടേഴ്സ് 16ന് വൈകിട്ട് 4ന് കരിവെള്ളൂർ വില്ലേജ് ഓഫീസ് പരിസരത്ത് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും
കരിവെള്ളൂർ: പയ്യന്നൂർ താലൂക്കിലെ ആദ്യ റവന്യൂ സ്റ്റാഫ് ക്വാർട്ടേഴ്സ് 16ന് വൈകിട്ട് 4ന് കരിവെള്ളൂർ വില്ലേജ് ഓഫീസ് പരിസരത്ത് റവന്യൂ ഭവന നിർമ്മാണ വകുപ്പ്
മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും
.റീ ബിൽഡ് കേരളയുടെ ഭാഗമായി 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്വാർട്ടേഴ്സ് നിർമ്മിച്ചത്. വില്ലേജ് ഓഫീസിനോട് ചേർന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.ചടങ്ങിൽ ടി.ഐ.മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി, രാജ്യസഭ എംപിമാരായ ഡോ.വി.ശിവദാസൻ പി.സന്തോഷ്കുമാർ എന്നിവരും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തികളും പരിപാടിയിൽ പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എ.വി.ലേജു വൈസ് പ്രസിഡൻ്റ് ടി.ഗോപാലൻ, . തഹസിൽദാർഎം.കെ.മനോജ്കുമാർ,ഡപ്യൂട്ടി തഹസിൽദാർമാരായ ഇ.കെ.രാജൻ, കെ.കെ.ശശി വില്ലേജ് ഓഫീസർ ടി.സി മുരളീധരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു