
സമീക്ഷ യുവസംഘം ചങ്ങായിക്കൂട്ടം രണ്ടാം വാർഷിക ആഘോഷവും, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും, അനുമോദനവും നടന്നു.
സമീക്ഷ യുവസംഘം ചങ്ങായിക്കൂട്ടം രണ്ടാം വാർഷിക ആഘോഷവും, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും, അനുമോദനവും നടന്നു.
പൂച്ചക്കാട് : കലാ,സാംസ്കാരിക, ജീവകാരുണ്യ, സേവന മേഖലകളിൽ തങ്ങളുടേതായ വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് സമൂഹത്തിൽ പ്രശസ്തി നേടിയ സമീക്ഷ യുവസംഘം ചങ്ങായി കൂട്ടത്തിന്റെ രണ്ടാം വാർഷിക ആഘോഷവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും വിവിധ മേഖലകളിൽ പ്രശസ്തി നേടിയവരെ ആദരിക്കൽ ചടങ്ങും നടന്നു. പൂച്ചക്കാട് മഹാവിഷ്ണുക്ഷേത്ര പ്രസിഡണ്ട് ഡോക്ടർ ബലറാം നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്തു സംഘാടകസമിതി ചെയർമാൻ കെ. രവിവർമ്മൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബേക്കൽ എസ്. ഐ. കെ. സാലിം മുഖ്യാതിഥിയായി പങ്കെടുത്ത് ലഹരി ബോധവൽക്കരണ ക്ലാസ് എടുത്തുകൊണ്ട് സംസാരിച്ചു. തുടർന്ന് സർവീസ് രംഗത്ത് നിന്നും വിരമിച്ചവരെ ആദരിക്കുന്ന ചടങ്ങ് നടന്നു. ആരോഗ്യ രംഗത്ത് കഴിഞ്ഞ 40 വർഷമായി സേവനമനുഷ്ഠിക്കുന്ന, 25 വർഷക്കാലമായി പൂച്ചക്കാട് മഹാവിഷ്ണുക്ഷേത്ര പ്രസിഡണ്ടായി പ്രവർത്തിക്കുന്ന ഡോക്ടർ ബലറാം നമ്പ്യാർ, വിദ്യാഭ്യാസ വകുപ്പിൽ നിന്നും ജില്ലാ പ്രൊജക്റ്റ് ഓഫീസർ ആയി വിരമിച്ച കെ. രവിവർമ്മൻ മാസ്റ്റർ, കളക്ടറേറ്റിൽ നിന്നും ഹുസൂർ ശിരസ്താറായി വിരമിച്ച കെ. നാരായണൻ, പൂച്ചക്കാട് മഹാവിഷ്ണുക്ഷേത്ര ജനറൽ സെക്രട്ടറി എം. കൃഷ്ണൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും ഹെഡ് ക്ലാർക്ക് ആയി വിരമിച്ച പ്രേംകുമാർ മീത്തൽ, ലൈറ്റ് ആൻഡ് സൗണ്ട് സേവന രംഗത്ത് തുടരുന്ന പി.ആർ. രാജു എന്നിവരെയാണ് ആദരിച്ചത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികളായവർക്കുള്ള ഉപഹാര വിതരണം സമീക്ഷ ഭാരവാഹികൾ നൽകി . കെ. നാരായണൻ,
എം കൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ എൻജിനീയർ രാജൻ സ്വാഗതവും സമീക്ഷ ട്രഷറർ കെ. ഉമേഷ് നന്ദിയും പറഞ്ഞു. തുടർന്ന് സമീക്ഷയുടെ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പും പായസ വിതരണവും നടന്നു.