നിറക്കൂട്ടുകളുടെ വിസ്മയമായി വരയഴക്
നിറക്കൂട്ടുകളുടെ വിസ്മയമായി വരയഴക്
ചെറുവത്തൂർ: കുട്ടികളുടെ ഭാവനകൾ വർണ്ണങ്ങളായി നിറഞ്ഞ് വരയഴക്. പ്രസ് ഫോറം ചെറുവത്തൂർ ഡയാന ഫർണ്ണിച്ചർ വേൾഡ് ചെറുവത്തൂരിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാതല ചിത്രരചന മത്സരത്തിലാണ് ചിത്ര വിസ്മയങ്ങൾ നിറഞ്ഞത്. ചെറുവത്തൂർ പൂമാല ഓഡിറ്റോറിയത്തിൽ എൽ പി, യു പി വിഭാഗങ്ങളിലായി 85 കുട്ടികൾ പങ്കെടുത്തു. യു പി വിഭാഗത്തിൽ ദേവനന്ദ കെ, ശ്രീലക്ഷ്മി വേണുഗോപാൽ, ലക്ഷ്മി പ്രിയ
എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. എൽ പി വിഭാഗത്തിൽ ശ്രീലക്ഷ്മി എസ്, ധീരജ ഷജിൽ, ഹൃദ്യ എം.വി എന്നിവർക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ.
സമാപനയോഗം ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.വി പ്രമീള ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം സെക്രട്ടറി രജീഷ് കുളങ്ങര അധ്യക്ഷനായി. പയ്യന്നൂർ ഡി വൈ എസ് പി കെ. ഇ പ്രേമചന്ദ്രൻ മുഖ്യാതിഥിയായി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച എം മഹേഷ് കുമാർ, ടി രാജൻ, കെ വി ബിജു, അനൂപ് കുമാർ കല്ലത്ത്, പി വി ഉണ്ണിരാജൻ, വിനയൻ പിലിക്കോട് എന്നിവരെ ആദരിച്ചു.
രാജേന്ദ്രൻ പയ്യാടക്കത്ത്, സി കെ ഉണ്ണിക്കൃഷ്ണൻ, കെ നാരായണൻ, എ ശശിധരൻ, പ്രശാന്ത് പുത്തിലോട്ട്, ശ്യാമ ശശി, സജീവൻ വെങ്ങാട്ട്, പ്രമോദ് അടുത്തില, ദിജേഷ് പട്ടോട് സംസാരിച്ചു.
വരയഴക് വിജയികൾ വിശിഷ്ടാതിഥിതികൾക്കൊപ്പം
l