വിഷൻ ആൻഡ് മിഷൻ: ജില്ലയിലെ എം.എൽ.എമാരുമായി റവന്യൂ മന്ത്രി കൂടിക്കാഴ്ച നടത്തി
വിഷൻ ആൻഡ് മിഷൻ: ജില്ലയിലെ എം.എൽ.എമാരുമായി റവന്യൂ മന്ത്രി കൂടിക്കാഴ്ച നടത്തി
റവന്യൂ വകുപ്പിന്റെ വിഷൻ ആൻഡ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു റവന്യൂ മന്ത്രി അഡ്വ. കെ രാജൻ ജില്ലയിലെ എം.എൽ.എമാരായ ഇ.ചന്ദ്രശേഖരൻ, എം രാജഗോപാലൻ, അഡ്വ.സി ച്ച് കുഞ്ഞമ്പു , എ.കെ.എം അഷ്റഫ് , എൻ എ നെല്ലിക്കുന്ന് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ കളക്ടർ ഭണ്ഡാരി ആർ.സ്വാഗത് രൺവീർ ചന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് എം.എൽ.എ മാർ തങ്ങളുടെ മണ്ഡലങ്ങളിലെ റവന്യൂ – ഭവന നിർമാണ വകുപ്പിന്റെ പദ്ധതികളെക്കുറിച്ചുo അവയുടെ പുരോഗതി, പുതിയതായി ആരംഭിക്കേണ്ട പദ്ധതികൾ എന്നിവ സംബന്ധിച്ച് സംസാരിച്ചു.
എം.എൽ.എമാർക്ക് പുറമെ അഡീഷ്ണൽ ചീഫ് സെക്രട്ടറി, ലാൻ്റ് റവന്യു കമ്മീഷ്ണർ, ജില്ലാ കളക്ടർ കളക്ടർ ഭണ്ഡാരി ആർ.സ്വാഗത് രൺവീർ ചന്ദ്, സബ് കളക്ടർ ഡി ആർ മേഘശ്രീ, ആർ ഡി ഒ അതുൽ എസ് നാഥ് ഡപ്യൂട്ടി കളക്ടർ ( എൽ ആർ ) ‘ കെ.രവികുമാർഎന്നിവരും യോഗത്തിൽ സംബന്ധിച്ചു.