
കക്കാട്ട് നന്മ പുരുഷ സ്വയം സഹായ സംഘം സംഘടിപ്പിച്ച അനുമോദന യോഗം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ഉദ്ഘാടനം ചെയ്തു
കക്കാട്ട് നന്മ പുരുഷ സ്വയം സഹായ സംഘം സംഘടിപ്പിച്ച അനുമോദന യോഗം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ഉദ്ഘാടനം ചെയ്തു
ഗോവയിൽ വച്ച് നടന്ന യോഗം മൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ അജയ് ചന്ദ്രൻ , എൻ എം എം എസ് വിജയി ശ്രേയ കുഞ്ഞികൃഷ്ണൻ, ഇക്കഴിഞ്ഞ എസ്എസ്എൽസി , പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെയാണ് കക്കാട്ട് നന്മ പുരുഷ സ്വയം സഹായ സംഘം അനുമോദിച്ചത്. ഇത്തരം അനുമോദനയോഗങ്ങൾ മാതൃകാപരമാണെന്ന് മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത അഭിപ്രായപ്പെട്ടു. മടിക്കൈ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമപത്മനാഭൻ എസ്എസ്എൽസി ഉന്നത വിജയികളെ ഉപഹാരം നൽകി അനുമോദിച്ചു . മടിക്കൈ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ രാധ വി പ്ലസ് ടു വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.
അനുമോദനം ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ മറുപടി പറഞ്ഞുകൊണ്ട് സംസാരിച്ചു . നന്മ സംഘം അംഗങ്ങളായ സുധാകരൻ ആറ്റിപ്പിൽ ,വിനോദ് കെ എന്നിവർ സംസാരിച്ചു. നന്മ പ്രസിഡണ്ട് സി വി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശശി പിവി സ്വാഗതവും ട്രഷറർ വി തമ്പാൻ നന്ദിയും രേഖപ്പെടുത്തി. മുഴുവൻ ആൾക്കാർക്കും പായസം വിതരണം നടത്തി കൊണ്ടാണ് പരിപാടി അവസാനിച്ചത് ..