നീണ്ട 66 വർഷത്തെ ചരിത്രം പറയുന്ന മുക്കൂട് ഗവ.എൽ.പി.സ്കൂളിന്റെ വാർഷികാഘോഷവും മെയ് 31ന്, സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപകൻ ഒയോളം നാരായണൻ മാഷുടെ യാത്രയപ്പും നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട ഗൃഹസന്ദർശനത്തിന് തുടക്കമായി

*മുക്കൂട് സ്കൂൾ വാർഷികാഘോഷം – ഗൃഹസന്ദർശനത്തിന് തുടക്കമായി*
മുക്കൂട് : നീണ്ട 66 വർഷത്തെ ചരിത്രം പറയുന്ന മുക്കൂട് ഗവ.എൽ.പി.സ്കൂളിന്റെ വാർഷികാഘോഷവും മെയ് 31ന്, സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപകൻ ഒയോളം നാരായണൻ മാഷുടെ യാത്രയപ്പും നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട ഗൃഹസന്ദർശനത്തിന് തുടക്കമായി

. സംഘാടകസമിതിയുടെ നേതൃത്വത്തിൽ പൊതുപ്രവർത്തകരും രക്ഷിതാക്കളും ഉൾപ്പെടുന്ന സ്ക്വാഡുകൾ ഒറ്റ ദിവസം കൊണ്ട് സ്കൂൾ പരിധിയിലുള്ള 500 ൽ അധികം വീടുകൾ കയറിയിറങ്ങി വാർഷികാഘോഷത്തിന്റെ സന്ദേശം മുഴുവൻ ആളുകളിലേക്കും എത്തിക്കുകയായിരുന്നു. ആഘോഷത്തിന്റെ ആദ്യ അനുബന്ധ പരിപാടിയായി ഏപ്രിൽ 22 ന് വൈകുന്നേരം 3 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന കാരണവക്കൂട്ടത്തിലേക്കും, ഇഫ്താർ സംഗമത്തിലേക്കും, സമൂഹ നോമ്പുതുറയിലേക്കും നാട്ടുകാരെ ഒന്നടങ്കം ക്ഷണിച്ചു കൊണ്ടു നടത്തിയ ഗൃഹസന്ദർശനത്തിന് ആവേശകരമായ പ്രതികരണമാണ് വീടുകളിൽ നിന്നും ലഭിച്ചത്.


സംഘാടക സമിതി ചെയർമാൻ എം.ബാലകൃഷ്ണൻ , ജനറൽ കൺവീനർ സുജിത എ.വി , സബ്കമ്മറ്റി ഭാരവാഹികളായ രാജേന്ദ്രൻ കോളിക്കര, റിയാസ് അമലടുക്കം, എം കൃഷ്ണൻ, രാജേഷ് പി വി, എം. മൂസാൻ, പ്രീത സുരേഷ്, സൗമ്യ ശശി, സുനിത പ്രകാശൻ, റീന രവി , ജയ നിത്യാനന്ദൻ, സൗമ്യ ഷൈജു, ദിവ്യ. എം എന്നിവർ ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി.






a

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close