മടിക്കൈ ഉണ്ണിക്കൃഷ്ണമാരാര്‍ക്ക് പട്ടും വളയും സ്ഥാനപ്പേരും നല്‍കി ആദരിച്ചു.*

*മടിക്കൈ ഉണ്ണിക്കൃഷ്ണമാരാര്‍ക്ക് പട്ടും വളയും സ്ഥാനപ്പേരും നല്‍കി ആദരിച്ചു.*

*25-04-2022*


വാദ്യകലയില്‍ ചുരുങ്ങിയ കാലത്തിനിടയില്‍ തന്നെ പ്രശസ്തി നേടിയ മടിക്കൈ ഉണ്ണിക്കൃഷ്ണമാരാര്‍ക്ക് പട്ടും വളയും വാദ്യരത്നം എന്ന സ്ഥാനപ്പേരും നല്‍കി ആദരിച്ചു. മടിക്കൈ മാടം ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ആലംപാടി പത്മനാഭ തന്ത്രിയാണ് അദ്ദേഹത്തെ ആദരിച്ചത്. 1971 ആഗസ്ത് 24 ന് വലിയ വീട്ടില്‍ കമ്മാര മാരാരുടെയും കിഴിക്കിലോട്ട് വീട്ടില്‍ കുഞ്ഞിപ്പെണ്ണ് മാരസ്യാരുടെയും മകനായി ജനനം. സ്‌കൂള്‍ പഠനകാലത്ത് തന്നെ അച്ഛന്റെ കീഴില്‍ വാദ്യ കലാപഠനവും ആരംഭിച്ചു. 13 ാം വയസ്സില്‍ തായമ്പക അരങ്ങേറ്റം കഴിച്ചു. പ്രീഡിഗ്രി പഠനത്തിന് ശേഷം സജീവമായി വാദ്യ കലാരംഗത്തും ബിരുദ പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മഡിയന്‍ കാളവീട്ടില്‍ ശ്രീ.കൃഷ്ണന്‍ കുട്ടിമാരാരുടെ ശിക്ഷണത്തില്‍ തായമ്പകയിലും മേളത്തിലും പഞ്ചവാദ്യകലയിലും പ്രാവീണ്യം നേടി. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങളിലും ഇതര വേദികളിലും പരിപാടികള്‍ അവതരിപ്പിച്ച് പ്രശംസ നേടി. ഒട്ടനവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിച്ചു. വാദ്യകാലരംഗത്തു ഗവേഷണപരമായ ഇടപെടലുകളിലൂടെ തിടമ്പ് നൃത്തകലയിലെ പഞ്ചാരി ചുവട് പരിഷ്‌കരണത്തിലൂടെ ശ്രദ്ധേയനായി. കേരള കലാമണ്ഡലത്തില്‍ അവതരിപ്പിച്ചു അംഗീകാരം നേടി. 2019 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് കാസറഗോഡ് ജില്ലയില്‍ ആദ്യമായി ശ്രീ ഉണ്ണികൃഷ്ണണിലൂടെ എത്തി. നിരവധി ആളുകള്‍ക്ക് ചെണ്ട അഭ്യസിപ്പിച്ച ഉണ്ണിക്കൃഷ്ണമാരാര്‍ക്ക് ഒട്ടനവധി ശിഷ്യഗണങ്ങളുണ്ട്.

ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷം നടന്ന പട്ടും വളയും നല്‍കല്‍ ചടങ്ങില്‍ പ്രമുഖ വാദ്യകലാകാരന്‍മാരായ വാദ്യരത്‌നം കടന്നപ്പള്ളി ശങ്കരന്‍ കുട്ടി മാരാര്‍, വാദ്യരത്‌നം പെരുതടി മുരളീധര മാരാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. വൈകുന്നേരം 6 മണിക്ക് ജില്ലയിലെ പ്രമുഖ കലാകാരന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന പഞ്ചവാദ്യം ഹൃദ്യമായി. തുടര്‍ന്ന് നടന്ന ആദരസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കലാ നിരൂപകന്‍ ഡോ. എന്‍.പി വിജയകൃഷ്ണന്‍ (പാലക്കാട് മുഖ്യ പ്രഭാഷണം നടത്തി. മണിയറ നമ്പിയാരച്ഛന്‍ ഉണ്ണികൃഷ്ണ മാരാരെ പൊന്നാട അണിയിച്ചു. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പി തമ്പാന്‍ ഉപഹാരവും ചന്ദ്രന്‍ കീത്തോല്‍ പ്രശസ്തി പത്രവും നല്‍കി. മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി രാജന്‍, രാജേഷ് കക്കാട്ട്, കൊടകര രമേശന്‍, രാമപുരം രാജു, സുകുമാരന്‍ കണ്ണോത്ത്, ചന്ദ്രന്‍ മാരാര്‍, മണികണ്ഠന്‍, മാലിനി എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി വി രാജേഷ് അധ്യക്ഷനായി. രഞ്ജിത്ത് കെ ആര്‍ സ്വാഗതവും ഹരീഷ് കെ വി നന്ദിയും പറഞ്ഞു.

മടിക്കൈ ഉണ്ണിക്കൃഷ്ണമാരാര്‍ക്ക് പട്ടും വളയും സ്ഥാനപ്പേരും നല്‍കി ആദരിച്ചു.*
മടിക്കൈ ഉണ്ണിക്കൃഷ്ണമാരാര്‍ക്ക് പട്ടും വളയും സ്ഥാനപ്പേരും നല്‍കി ആദരിച്ചു.*

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close