വനിതാ ശിശു വികസന വകുപ്പ് ഐ.സി.ഡി.എസ് കാഞ്ഞങ്ങാട്, അജാനൂർ പഞ്ചായത്ത് ഐ.സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാൽപ്പതിയാറാം വാർഷിക ആഘോഷ പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് തല പ്രദർശന പരിപാടി സംഘടിപ്പിച്ചു.

അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ പരിപാടി ഉദ്ഘാടനം ചെയ്തു. അജാനൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മീന. കെ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, ശിശുവികസന പദ്ധതി ഓഫീസർ പി.ബേബി,വാർഡ് മെമ്പർമാരായ സിന്ധു ബാബു, കെ.രവീന്ദ്രൻ, കെ. വി.ലക്ഷ്മി, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ
കെ. വി. ഗൗരിശ്രീ , ടി പി റീജ ,സി.ഡി.എസ് ചെയർപേഴ്സൺ എം. വി.രത്ന, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജീവനക്കാർ, അംഗൻവാടി ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തംകൊണ്ട് ചടങ്ങും പ്രദർശനവും ശ്രദ്ധേയമായി. ഐ. സി. ഡി.എസ് നല്കിവരുന്ന സേവനങ്ങൾ, വകുപ്പ് വഴി നൽകുന്ന ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചാർട്ടുകൾ, ന്യൂട്രിമിക്സ് കൊണ്ടുള്ള വിവിധ വിഭവങ്ങളായ പായസം, അപ്പത്തരങ്ങൾ, പേട, തുടങ്ങിയവ പ്രദർശനത്തിൽ ശ്രദ്ധയാകർഷിച്ചു.