
വേലാശ്വരം വ്യാസേ ശ്വരം ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു.
വേലാശ്വരം വ്യാസേ ശ്വരം ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു.
വേലാശ്വരം :വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ചൊവ്വാഴ്ച വിവിധ പരിപാടികളോടെ നടന്നു. രാവിലെ നടതുറക്കലിന് ശേഷം അഭിഷേകം, ഗണപതിഹോമം, ഉഷപൂജ,കലശപൂജ, കലശാഭിഷേകം എന്നിവ നടന്നു. 12 മണിക്ക് നടന്ന ഉച്ചപൂജ യിലും, തുലാഭാര നേർച്ചയിലും, അന്നദാനത്തിലും പങ്കാളികളാകാൻ നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. വൈകുന്നേരം നട തുറക്കലിനു ശേഷം ദീപാരാധന, തായമ്പക എന്നിവയും നടന്നു. രാത്രി എട്ടുമണിക്ക് ഉദയഗിരി മഹാകാളി ദേവസ്ഥാനം മാതൃസമിതിയുടെ കോൽക്കളിയും അരങ്ങേറി. അത്താഴപൂജയ്ക്കു ശേഷം ഉത്സവം സമാപിച്ചു
Live Cricket
Live Share Market