ബാലസംഘം നീലേശ്വരം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വേനൽ തുമ്പിക്ക് മടിക്കൈ വില്ലേജിലെ അടുക്കത്ത് പറമ്പിൽ സ്വീകരണം നൽകും
ബാലസംഘം നീലേശ്വരം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വേനൽ തുമ്പിക്ക് മടിക്കൈ വില്ലേജിലെ അടുക്കത്ത് പറമ്പിൽ സ്വീകരണം നൽകും
.2022 മെയ് 10ന് മൂന്ന് മണിക്കാണ് വേനൽതുമ്പികൾ അടുക്കത്ത് പറമ്പിൽ എത്തുക .അതോടൊപ്പം ബാലോൽസവം സംഘടിപ്പിക്കും . സ്വീകരണ പരിപാടിയും ബാലോത്സവവും വിജയപ്പിക്കാൻ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. അടുക്കത്ത് പറമ്പ് സംഗം ക്ലബ്ബിൽ ചേർന്ന യോഗം ബി.ബാലൻ ഉദ്ഘാടനം ചെയ്തു .
ദേവിക സുരേഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ വി.കെ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത , കെ.സുജാത, എ.വി സന്തോഷ് , കെ.വി ചന്ദ്രൻ , എ നാരായണൻ ,രമ പത്മനാഭൻ , എന്നിവർ സംസാരിച്ചു
Live Cricket
Live Share Market