
വാദ്യ പ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാർ,
വാദ്യ പ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാർ,
വാദ്യ പ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാർ,
കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമത്തിൽ കെ. വി കൃഷ്ണമാരാറുടെയും പി. കെ ജാനകി മാരസ്യാറുടെയും മകനായി 1962 മെയ് 20ന് ജനിച്ചു. ചെറുതാഴം ശ്രീരാമവിലാസം എൽ.പി. സ്ക്കൂളിലും, മാടായി ഗവ. ബോയ്സ് ഹൈസ്ക്കൂളിലുമായിരുന്നു വിദ്യാഭ്യാസം.
പതിനാലാം വയസ്സിൽ ചെറുകുന്ന് ശ്രീഅന്നപൂർണേശ്വരി കലാവിദ്യാലയത്തിൽ പഠിച്ച് ക്ഷേത്ര സന്നിധിയിൽ തായമ്പക അരങ്ങേറ്റം കുറിച്ചുകൊണ്ട് വാദ്യകലാരംഗത്തേക്ക് കടന്നു വന്നു. പുളിയാമ്പള്ളി ശങ്കരമാരാരാര്‍ ആശാന്റെയും കൊട്ടില വീട്ടില്‍ കുഞ്ഞിരാമമാരാര്‍ ആശാന്റെയും തണലിലും ശിക്ഷണത്തിലും കുറച്ചുകാലം പ്രവര്‍ത്തിച്ചു അതിനുശേഷം കോട്ടക്കല്‍ പി എസ് വി നാട്യസംഘത്തില്‍ 3 വര്‍ഷത്തെ ഉപരി പഠനം ചെയ്തു.
1976 മുതൽ 1985 വരെയുള്ള കാലയളവിൽ മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിലും ചെറുകുന്ന് ആസ്തികാലയത്തിലും ചെണ്ട അധ്യാപകനായി ജോലി ചെയ്തു.
നാലരപതിറ്റാണ്ട് കാലമായി വാദ്യരംഗത്ത് നിറസാന്നിദ്ധ്യമായ വാദ്യ പ്രവീൺ ഡോ. കുഞ്ഞിരാമ മാരാർ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കഥകളി കേന്ദ്രത്തില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 37 വര്‍ഷത്തെ സേവനത്തിനുശേഷം പ്രിൻസിപ്പാളായി കഴിഞ്ഞ ദിവസം വിരമിച്ചു. ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ സ്ഥാപകനും മാനേജിങ്ങ് ട്രസ്റ്റിയും കൂടിയാണ്. വാദ്യകലയുമായി ഇന്ത്യക്കകത്തും വിവിധ സംസ്ഥാനങ്ങളിലും 37 വിദേശരാജ്യങ്ങളിലുമായി വിവിധ പരിപാടികൾ അവതരിപ്പിക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിന്റെ ഇന്ത്യാ സന്ദർശനവേളയിൽ രാഷ്ട്രപതി ഭവനിൽ കളരിപ്പയറ്റ് സംഘടിപ്പിച്ചപ്പോൾ അതിന്റെ പാശ്ചാത്തല സംഗീതം ചെണ്ടയിൽ ഒരുക്കി. റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരള പ്ലോട്ടിന്റെ ആർട്ടിസ്റ്റ് കോ-ഓർഡിനേറ്ററായി ഏഴ് വർഷം പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി പൂരം നടത്തുന്നതിന് മൂന്ന് വർഷം നേതൃത്വ സ്ഥാനവും വഹിച്ചിട്ടുണ്ട്. കാളിദാസ അക്കാദമി നടത്തിവരുന്ന കാളിദാസ സമാരോഹ് എന്ന പരിപാടിയില്‍ പഞ്ചവാദ്യം അവതരിപ്പിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായി സാംസ്ക്കാരിക ചടങ്ങില്‍ വാദ്യമേളങ്ങള്‍ അവതരിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്രത്തിന്റെ അമ്പതാം വാര്‍ഷികം, രാഷ്ട്രപതി ഭവനില്‍ നടന്ന കേരളത്തിന്റെ ഒാണാഘോഷം, സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ജനദ്രിയ ഫെസ്റ്റിവല്‍ എന്നിങ്ങനെയുള്ള ഒട്ടനവധി പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. എെ സി സി ആര്‍ ല്‍ പാനല്‍ ആര്‍ട്ടിസ്റ്റ്, ദൂരദർശൻ, ആകാശവാണി ഗ്രേഡ് ആർട്ടിസ്റ്റ് പദവിയും അലങ്കരിച്ചുവരുന്നു. കേരള സര്‍ക്കാര്‍ സാംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള തെയ്യം കലാഅക്കാദമിയുടെ ദേശീയ കൗൺസില്‍ അംഗം കൂടിയാണ്.
പ്രവർത്തനമേഖലയിൽ പ്രാവീണ്യം കൊണ്ട് വിവിധ പുരസ്കാരങ്ങൾക്ക് മാരാര്‍ അര്‍ഹനായിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള ക്ഷേത്ര കലാ അക്കാദമി അവാർഡ്, കാഞ്ചി കാമകോടി ആസ്ഥാന വിദ്വാൻ പട്ടം, പ്രവാസി കലാശ്രീ അവാർഡ്, ഡല്‍ഹി പൂരം അവാര്‍ഡ്, മട്ടന്നൂര്‍ പഞ്ചവാദ്യസംഘം താളകലാനിധി പുരസ്ക്കാരം, ഡല്‍ഹി റോട്ടറി ക്ലബ്ബിന്റെ അഭിനന്ദന്‍ അവാര്‍ഡ് , ഗ്ലോബൽ പ്രവാസി പുരസ്കാരം, മലയാള ഭാഷ പാഠശാലയുടെ അവാർഡ്, പുതുമന തന്ത്ര വിദ്യാലയത്തിന്റെ വാദ്യ നിപുണ പുരസ്കാരം, ഡോ. ടി. പി. സുകുമാരൻ പുരസ്കാരം, ഡല്‍ഹി കേരള ക്ലബ്ബിന്റെ പുരസ്ക്കാരം എന്നിവയൊക്കെ മരാർക്ക് കിട്ടിയ പുരസ്കാരങ്ങളിൽ ചിലതാണ്.
കൂടാതെ തളിപ്പറമ്പ് രാജാരാജേശ്വര ഷേത്രം കൊട്ടുമ്പുറത്ത് നിന്ന് “പട്ടും വളയും” നല്‍കി വാദ്യപ്രവീൺ എന്ന ആചാരപദവിയും ലഭിച്ചിട്ടുണ്ട്. 2020-ൽ മദ്രാസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഹ്യൂമൺ പീസ് യൂണിവേഴ്സിറ്റി പെർഫോമിങ്ങ് ആർട്‌സിൽ ഡോക്ടറേറ്റ് ബിരുദം നൽകി ആദരിക്കുകയും ചെയ്തു. ഭാരതത്തിനകത്തും പുറത്തും കലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വാദ്യപ്രവീൺ ഡോ. കുഞ്ഞിരാമ മാരാർ ഇപ്പോഴും ഈ രംഗത്ത് നിറസാന്നിദ്ധ്യമായി നിലകൊള്ളുന്നു.
കണ്ണൂർ ജില്ലയിലെ ചെറുതാഴത്ത് ജനിച്ച് വളർന്ന് കേരളീയ ക്ഷേത്ര വാദ്യകലയെ ലോകപ്രശസ്തമാക്കിയ വാദ്യകലാകാരനാണ് ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർ.
ഡൽഹി ആസ്ഥാനമായ ഇൻറർനാഷണൽ സെന്റർ ഫോർ കഥകളിയുടെ പ്രിൻസിപ്പാളും, ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ഫൗണ്ടറും മാനേജിങ്ങ് ട്രസ്റ്റിയും, ഡൽഹി കലാനിലയം പെർഫോമിങ്ങ് ആർട്സ് ഫൗണ്ടറുമാണ് അദ്ദേഹം.
നാലു പതിറ്റാണ്ടുകാലമായി വാദ്യകലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന അദ്ദേഹം ഇന്ന് അന്താരാഷ്ട്ര പ്രശസ്തനാണ്. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി വിദ്യാർത്ഥികളാണ് പരിശീലനം നേടുന്നത്.
ശില്പശാലകളും സോദാഹരണ പ്രഭാഷണങ്ങളും നടത്തി വാദ്യകലയെ ഭൂഖണ്ഡങ്ങൾക്കപ്പുറത്തേക്ക് കൊണ്ടുപോയ അപൂർവ്വ വ്യക്തിത്വമാണ് ചെറുതാഴം കുഞ്ഞിരാമ മാരാർ.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യ സന്ദർശിച്ച അവസരത്തിൽ രാഷ്ട്രപതി ഭവനിലെ അശോക ഹാളിൽ പരിപാടി അവതരിപ്പിച്ചത് മുതൽ എത്രയോ സുപ്രധാന വേദികളിൽ മാരാറുടെ ചെണ്ട മുഴങ്ങി.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിലും, അംബേദ്കർ ജയന്തിയുടെ ഭാഗമായി ഉപരാഷ്ട്രപതിയുടെ ഭവനത്തിലും, ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ
” ശക്തി സ്ഥലി”ലും, രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ
“വീർ ഭൂമി”യിലും നടത്തിയ മേളപ്പെരുക്കങ്ങൾ ചിലത് മാത്രം. 2006, 2008, 2019 വർഷങ്ങളിൽ നടന്ന ഡൽഹി പൂരത്തിന്റെ ചുക്കാൻ പിടിച്ചതും റിപ്പബ്ളിക് ദിന പരേഡിന് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിന്റെ പ്ലോട്ടുകൾക്ക് കോർഡിനേഷൻ നിർവ്വഹിക്കുന്നതും മാരാരാണ്.
2017-ൽ രാഷ്ട്രപതി ഭവനിൽ നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി “വാദ്യസമന്വയം ” നടത്തിയതും മാരാറുടെ നേതൃത്വത്തിലായിരുന്നു.
ഫ്രാൻസ്, കമ്പോഡിയ, ജപ്പാൻ, ഗ്രീസ്, ലക്സംബർഗ് ,നൈജീരിയ, ഷാങ്ങ് ഹായ്, ടുണീഷ്യ, ബെൽജിയം, സ്വിറ്റ്സർലാന്റ്, യു.എസ്.എ, സ്ലോവേനിയ, ആസ്ട്രിയ, ഇറ്റലി, മൗറീഷ്യസ്, സൗത്ത് ആഫ്രിക്ക, ഉഗാണ്ട, ലുസാക്ക, സ്പെയിൻ, സൗത്ത് കൊറിയ, ഖസാക്കിസ്ഥാൻ, സിങ്കപ്പൂർ, മംഗോളിയ, ഇൻഡോനേഷ്യ, തുടങ്ങിയ രാജ്യങ്ങളിൽ വാദ്യ പെരുമയുമായി ഈ ചെറുതാഴക്കാരൻ കടന്നു ചെന്നു.
ഉന്നതമായ പല പുരസ്ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.കാഞ്ചി കാമകോടി ആസ്ഥാന വിദ്വാൻ പുരസ്ക്കാരം, തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്ര കൊട്ടുമ്പുറത്ത് നിന്ന് “വാദ്യപ്രവീൺ ” വീരശൃംഖല, പയ്യന്നൂർ മലയാള ഭാഷാ പാഠശാലയുടെയും പുതുമന തന്ത്ര വിദ്യാപീഠത്തിന്റെയും “വാദ്യകലാനിധി ” പുരസ്ക്കാരം, മട്ടന്നൂർ പഞ്ചവാദ്യസംഘത്തിന്റെ “താളകലാനിധി ” കീർത്തി മുദ്ര, ഡൽഹി പൂരം എക്സലൻസി അവാർഡ്, ഗ്ലോബൽ പ്രവാസി “കലാശ്രീ ” പുരസ്ക്കാരം, ഹരിദ്വാർ അയ്യപ്പക്ഷേത്ര “സ്വർണ്ണഹാരം” എന്നിവ അംഗീകാരങ്ങളിൽ ചിലത് മാത്രം.
2014-ൽ കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി കലാശ്രീ അവാർഡ്, 2019-ലെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ്, 2019-ലെ ഡോ. ടി.പി.സുകുമാരൻ സ്മാരക പുരസ്ക്കാരം, 2019-ലെ കേരള ക്ഷേത്ര കലാ അക്കാദമിയുടെ വാദ്യകലാ പുരസ്ക്കാരം എന്നിവയും മാരാരെ തേടിയെത്തി.
മിനിസ്ട്രി ഓഫ് കൾച്ചർ എക്സ്പേർട്ട് കമ്മിറ്റി അംഗം, കേരള സംഗീത നാടക അക്കാദമി പ്രവാസി നോർത്തേൺ റീജിയൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
പുളിയാമ്പള്ളി ശങ്കരമാരാറിൽ നിന്ന് ചെണ്ടയും,പാണിയും അഭ്യസിച്ച ശേഷം കോട്ടക്കൽ കുട്ടൻമാരാറിൽ നിന്നും കോട്ടക്കൽ കൃഷ്ണൻകുട്ടി ആശാനിൽ നിന്നും കഥകളി ചെണ്ട അഭ്യസിച്ചു.പല്ലാവൂർ മണിയൻമാരാറിൽ നിന്ന് തിമിലയിലും പ്രാവീണ്യം നേടിയ ശേഷമാണ് കുഞ്ഞിരാമ മാരാർ ഈ രംഗത്ത് ലോകമറിയുന്ന വാദ്യകലാകാരനായി മാറിയത്.
“മദ്ദളവാദ്യകലാനിധി ” സദനം രാമചന്ദ്രമാരാറുടെയും, “പത്മശ്രീ ” മട്ടന്നൂർ ശങ്കരൻ കുട്ടി മാരാറുടെയും പ്രോത്സാഹനവും പിന്തുണയുമാണ് തന്റെ ഉയർച്ചക്ക് പിന്നിലെന്ന് കുഞ്ഞിരാമ മാരാർ നന്ദിപൂർവ്വം സ്മരിക്കുന്നു.
വയലപ്ര കൊട്ടില വീട്ടിൽ കൃഷ്ണമാരാരുടെയും ചെറുതാഴം പടിഞ്ഞാറെ കിഴിക്കിലോട് വീട്ടിൽ ജാനകിമാരസ്യാറുടെയും മകനാണ് ചെറുതാഴം കുഞ്ഞിരാമമാരാർ.
ധർമ്മശാല തളിയിൽ “കലാശ്രീ “യിൽ കെ.വി.വിമലയാണ് ഭാര്യ. ബാംഗ്ലൂർ യെസ് ബാങ്ക് ഉദ്യോഗസ്ഥനായ
അനൂപ് കെ.വി, വാദ്യകലാകാരൻ കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമൻ എന്നിവർ മക്കളാണ്.
മായ സ്നേഹ മരുമകളാണ്.
പ്രശസ്ത കഥകളി കലാകാരനായ കോട്ടക്കൽ രാജ്മോഹൻ, പി.കെ.കൃഷണമാരാർ, ചന്ദ്രമാരാർ, രുഗ്മിണി എന്നിവർ സഹോദരങ്ങളാണ്.