
കാഞ്ഞങ്ങാട് സഹകരണ ആശുപത്രി നാളെ, മെയ് 4 ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു…
കാഞ്ഞങ്ങാട് സഹകരണ ആശുപത്രി നാളെ, മെയ് 4 ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു…
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സഹകരണ ആശുപത്രി സൊസൈറ്റിയുടെ നേതൃത്വത്തിൽ കുന്നുമ്മലിൽ ആരംഭിച്ച സഹകരണ ആശുപത്രിയുടെ സേവനപ്രവർത്തനം നാളെ മെയ് 4 മുതൽ വിദഗ്ധ ഡോക്ടർമാരുടെ കീഴിൽ തുടങ്ങുകയാണ്. ആതുര സേവന മേഖലയിലെ ചൂഷണത്തിനെതിരെ ജനകീയ ബദലായി കാഞ്ഞങ്ങാട്ടെ പൊതു സമൂഹത്തിന്റെ ചിരകാല അഭിലാഷമായ സഹകരണ ആശുപത്രിയുടെ പ്രവർത്തനമാണ് ബുധനാഴ്ച മുതൽ യാഥാർഥ്യമാകുന്നത്. കോട്ടച്ചേരി കുന്നുമ്മലിലെ ഡോക്ടർ കെ.പി. കൃഷ്ണൻ നായർ ആശുപത്രി യാണ് സഹകരണ ആശുപത്രി സൊസൈറ്റിയുടെ കീഴില്‍ മാറി സഹകരണ ആശുപത്രിയായി പ്രവർത്തനം ആരംഭിക്കുന്നത്. സഹകരണ ആശുപത്രിയിൽ ഡോക്ടർ കെ. വി. വാസു, ഡോക്ടർ യു. കൃഷ്ണകുമാരി , ഡോക്ടർ ജയപ്രകാശ് പി. ഉപാദ്ധ്യ, ഡോക്ടർ വി. രവീന്ദ്രൻ,ഡോക്ടർ ചൈതന്യ എന്നിവരുടെ സേവനം ലഭ്യമാകുന്ന താണെന്ന് സഹകരണ സൊസൈറ്റി അധികൃതർ അറിയിച്ചു.. കൂടാതെ പ്രവർത്തി ദിന തുടക്കമായ ബുധനാഴ്ച കാഞ്ഞങ്ങാട് സഹകരണ ആശുപത്രി കോംപ്ലക്സിൽ വച്ച് സൗജന്യമായി പരിശോധന നടത്തുകയും ചെയ്യും. പരിശോധന ആവശ്യമുള്ളവർ 9 4 4 7 0 5 3 1 2 0, 9 4 9 7 0 3 3 0 33 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവരുടെ മുൻഗണന ക്രമത്തിലാ യിരിക്കും പരിശോധന നടത്തുക.