
ഏഴ് ലൈവ് കോർണറുകളുമായി സജീവമായി കൈയടി നേടി മുന്നേറുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പ്രദർശന സ്റ്റാൾ. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടക്കുന്ന എൻ്റെ കേരളം പ്രദർശനത്തിലാണ് മികവുറ്റ പ്രകടനം കാഴ്ചവെച്ച് ഈ സ്റ്റാൾ ജനമനസ്സുകളെ കീഴടക്കുന്നത്.
കാഞ്ഞങ്ങാട്: ഏഴ് ലൈവ് കോർണറുകളുമായി സജീവമായി കൈയടി നേടി മുന്നേറുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പ്രദർശന സ്റ്റാൾ. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടക്കുന്ന എൻ്റെ കേരളം പ്രദർശനത്തിലാണ് മികവുറ്റ പ്രകടനം കാഴ്ചവെച്ച് ഈ സ്റ്റാൾ ജനമനസ്സുകളെ കീഴടക്കുന്നത്.
ഉല്ലാസഗണിതം കിറ്റുകളിലൂടെയുള്ള കണക്കിലെ കളികളാണ് കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും ഹരം പകരുന്നത്. ആളുകൾ ഏറെ നേരം ചെലവഴിച്ച് രസിക്കുന്നതും ഇവിടെത്തന്നെ. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ അടുത്തകാലത്തായി ആരംഭിച്ച കാലാവസ്ഥാ നിരീക്ഷണ സംവിധാനമായ വെതർ സ്റ്റേഷൻ, ശാസ്ത്രകൗതുകങ്ങളിലൂടെ കയറിയിറങ്ങി കുട്ടിശാസ്ത്രജ്ഞരെ രൂപപ്പെടുത്തുന്ന ടിങ്കറിംഗ് ലാബിലെ ത്രീ ഡി പ്രിൻ്റർ, കാർബൈഡ് ഗൺ, ഗെയിം സോൺ, ബ്രോഷറിനെ അടിസ്ഥാനമാക്കിയുള്ള ക്വിസ്, പൊതുവിദ്യാഭ്യാസ ക്വിസ്, സ്കൂളോർമ- ഓർമക്കുറിപ്പ് മത്സരം തുടങ്ങിയവ സ്റ്റാളിനെ ഉണർവുറ്റതാക്കി മാറ്റുന്നു. വിദ്യാഭ്യാസ മേഖലയിൽ സമീപകാലത്തുണ്ടായ കുതിച്ചുചാട്ടത്തിൻ്റെ നേർസാക്ഷ്യമായ നൂറോളം പാനലുകളുമുണ്ട്.
എൻ്റെ കേരളം പ്രദർശനത്തിൻ്റെ പ്രചാരണ ഭാഗമായി വീഡിയോ നിർമാണം, ഡിജിറ്റൽ ആൽബം നിർമാണം, സ്റ്റാറ്റസ് എന്നീ മത്സരങ്ങളും ഒരാഴ്ച നീണ്ട സ്റ്റാറ്റസ് ക്യാമ്പയിനും സംഘടിപ്പിക്കുകയുണ്ടായി.പൊതു വിദ്യാഭ്യാസ വകുപ്പ് ,സമഗ്ര ശിക്ഷാ കേരളം,ഡയറ്റ്, കൈറ്റ്, വിദ്യാകിരണം എന്നിവയുടെ പ്രവർത്തനങ്ങളുടെ സമന്വയമാണ് പ്രദർശനത്തിൽ തെളിഞ്ഞു നിൽക്കുന്നത്.